Chapter Title : ഇതൾ 🍃 2 [Mayakannan]
എന്നെയൊന്നു നോക്കി അഭി ചിരിച്ചു.
"ഡാ അളിയാ... കൺഗ്രാറ്റ്സ് കേട്ടാ! ഇനിയിപ്പോ ഒരു അഞ്ചു മാസം കൂടി ഇവിടെയൊന്ന് പിടിച്ചുനിന്നാൽ പോരെ? അത് കഴിഞ്ഞാൽ പിന്നെ... നേരെ ലണ്ടനിലേക്ക്!"
റോഡരികിലെ കാഴ്ചകളിലേക്ക് കണ്ണുംനട്ട് ഞാൻ ഒരു നെടുവീർപ്പിട്ടു.
"അതെടാ... എങ്ങനെയെങ്കിലും ഇവിടുത്തെ ഈ വീർപ്പുമുട്ടലിൽ നിന്നൊന്ന് രക്ഷപ്പെട്ടാൽ മതിയായിരുന്നു. അഞ്ചു മാസമല്ലേ, അതും പറന്നുപോകും."
വീട്ടിലെ തർക്കങ്ങളും, അച്ഛന്റെ ശാസനകളും, ഹരണികയുടെ അവകാശവാദങ്ങളുമൊക്കെ നിറഞ്ഞ ആ ചുറ്റുപാടിൽ നിന്ന് കുറച്ചു മാസങ്ങൾക്കപ്പുറം വലിയൊരു മോചനം കാത്തിരിക്കുന്നുണ്ടെന്ന ചിന്ത ഉള്ളിൽ പുതിയൊരു ധൈര്യം നിറച്ചു.
പ്രഭാതത്തിലെ തിരക്കുകൾക്കിടയിലൂടെ അഭിയുടെ ബൈക്ക് പട്ടത്തെ ആ വലിയ ഗ്ലാസ് കെട്ടിടത്തിന് മുന്നിൽ ചെന്നുനിന്നു.
'Apex Global Solutions' എന്ന വലിയ അക്ഷരങ്ങൾ വെയിലിൽ തിളങ്ങുന്നുണ്ടായിരുന്നു.
"ശരി അളിയാ, ഞാൻ എന്നാൽ ഇറങ്ങുവാ. തകർക്ക്... വൈകുന്നേരം വിളിക്കണേ,"
എന്റെ തോളിലൊന്ന് തട്ടി ആശംസകൾ നേർന്ന് അഭി ബൈക്കുമായി തിരികെപ്പോയി.
ഫയൽ കയ്യിൽ മുറുകെപ്പിടിച്ച് ഞാൻ ആ വലിയ ഗ്ലാസ് വാതിൽ തള്ളിത്തുറന്ന് അകത്തേക്ക് കയറി. ശാന്തമായ കോർപ്പറേറ്റ് അന്തരീക്ഷം. കീബോർഡുകളുടെ നേർത്ത ശബ്ദവും എയർകണ്ടീഷണറിന്റെ തണുപ്പും നിറഞ്ഞ വിശാലമായ ഫ്ലോർ.
മുന്നിൽ കണ്ട ഒരു ജീവനക്കാരന്റെ അടുത്തേക്ക് ഞാൻ നടന്നു.
"എക്സ്ക്യൂസ് മി ബ്രോ... ഞാൻ പുതിയ ജോയിനിംഗ് ആണ്.."
അയാൾ എന്നെയൊന്ന് അടിമുടി നോക്കി പുഞ്ചിരിച്ചു.
"ഓഹ്... വെൽക്കം. ഫസ്റ്റ് ഫ്ലോറിലെ കോർണർ ക്യാബിൻ കണ്ടോ? അതാണ് ബ്രാഞ്ച് മാനേജരുടെ റൂം. സർ അവിടെയുണ്ട്, അങ്ങോട്ട് ചെന്നോളൂ."
"താങ്ക് യു."
ഇടനാഴിയിലൂടെ നടക്കുമ്പോൾ ഹൃദയമിടിപ്പ് ചെറുതായി കൂടുന്നുണ്ടായിരുന്നു. ഒരു പുതിയ ജീവിതത്തിന്റെ
💬 Comments
View all comments