0%

Chapter Title : ഇതൾ 🍃 2 [Mayakannan]

ആദ്യത്തെ ചുവടുവെപ്പാണ്. 'ബ്രാഞ്ച് മാനേജർ' എന്ന നെയിം ബോർഡ് വെച്ച തടിവാതിലിന് മുന്നിൽ നിന്ന് ഞാൻ പതുക്കെ മുട്ടി.

"മേ ഐ കം ഇൻ, സർ?"

"യെസ്, പ്ലീസ് കം ഇൻ..."

ഉള്ളിൽ നിന്ന് ഘനഗംഭീരമായൊരു അനുവാദം കേട്ടു.

വാതിൽ തുറന്ന് ഞാൻ അകത്തേക്ക് കടന്നു. വിശാലമായ ക്യാബിനിൽ, നീളൻ മേശയ്ക്ക് അപ്പുറം സ്യൂട്ടിട്ട ഗൗരവക്കാരനായ ഒരു മധ്യവയസ്കൻ ഇരിപ്പുണ്ടായിരുന്നു. മുന്നിലെ ബോർഡിൽ 'സുരേഷ് കുമാർ ബ്രാഞ്ച് മാനേജർ' എന്ന് രേഖപ്പെടുത്തിയിരിക്കുന്നു.

"ഗുഡ് മോർണിംഗ് സർ, ഐ ആം ശ്രീഹരി. ന്യൂ ജോയിനിംഗ് ആണ്."

"ഗുഡ് മോർണിംഗ് ശ്രീഹരി, ഇരിക്കൂ..."

അദ്ദേഹം മുന്നിലെ കസേരയിലേക്ക് കൈ ചൂണ്ടി.

ഞാൻ ഇരുന്നുകൊണ്ട് എന്റെ ഓഫർ ലെറ്ററും അനുബന്ധ രേഖകളും മേശപ്പുറത്തേക്ക് നീക്കിവെച്ചു. അദ്ദേഹം വളരെ ശ്രദ്ധയോടെ ആ ഫയലുകൾ ഓരോന്നായി പരിശോധിച്ചു.

"ശ്രീഹരി... ഇന്റർവ്യൂവിൽ നിങ്ങളുടെ പെർഫോമൻസ് വളരെ ഇംപ്രസീവ് ആയിരുന്നുവെന്ന് ട്രിവാൻഡ്രം പാനൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അത് തന്നെയാണ് ഇത്ര വേഗം നിങ്ങളെ ഇങ്ങോട്ട് എത്തിച്ചതും. വെൽക്കം ടു അപെക്സ് ഗ്ലോബൽ."

"താങ്ക് യു സോ മച്ച് സർ,"

ഞാൻ വിനയത്തോടെ പറഞ്ഞു.

"ഇനി കാര്യത്തിലേക്ക് വരാം,"

അദ്ദേഹം കസേരയിലേക്ക് അല്പം ചാരിയിരുന്നു.

"ഈ അഞ്ചു മാസം വെറുമൊരു ഓഫീസ് ജോലിയല്ല. യുകെയിലെ ക്ലയന്റുകളുമായി ഡീൽ ചെയ്യേണ്ട ഒരു ടീമിലേക്കാണ് ശ്രീഹരി വരുന്നത്. വർക്ക് പ്രഷർ നന്നായിട്ടുണ്ടാകും.

ഇവിടെ ചെയ്യുന്ന പ്രൊജക്റ്റുകളുടെ കൃത്യതയും ക്ലയന്റ് ഹാൻഡ്ലിംഗും നോക്കിയാണ് യുകെ ഓഫീസിലേക്ക് നിങ്ങളെ ശുപാർശ ചെയ്യുന്നത്. ചെറിയൊരു അശ്രദ്ധ പോലും നിങ്ങളുടെ വിസ പ്രോസസിംഗിനെ ബാധിച്ചേക്കാം."

"തീർച്ചയായും സർ,

💬 Comments

View all comments