Chapter Title : ഇതൾ 🍃 2 [Mayakannan]
ഞാൻ പരമാവധി ആത്മാർത്ഥമായി തന്നെ കാര്യങ്ങൾ ചെയ്തോളാം."
"ഗുഡ്. കമ്പനിയുടെ വർക്കിംഗ് സിസ്റ്റവും ടൂളുകളും വേഗത്തിൽ പഠിച്ചെടുക്കാൻ ശ്രീഹരിക്ക് ഒരു നല്ല മെന്റർ ആവശ്യമാണ്. ഞങ്ങളുടെ ഏറ്റവും ബെസ്റ്റ് സീനിയർ റിസോഴ്സിനെ തന്നെ നിങ്ങളെ ട്രെയിൻ ചെയ്യാൻ ഞാൻ ചുമതലപ്പെടുത്താം..."
അത്രയും പറഞ്ഞുകൊണ്ട് മാനേജർ മേശപ്പുറത്തെ ചെറിയ കോളിംഗ് ബെല്ലിൽ വിരലമർത്തി. ആ മണിനാദം ക്യാബിനിൽ മുഴങ്ങി.
"അനുപമ... ജസ്റ്റ് ഒന്ന് അകത്തേക്ക് വരാമോ?"
ഇന്റർകോമിലൂടെ അദ്ദേഹം പറഞ്ഞു.
നിമിഷങ്ങൾക്കുള്ളിൽ ക്യാബിന്റെ വാതിൽ പതുക്കെ തുറക്കപ്പെട്ടു. ഫയലുകൾ മാറോട് ചേർത്തുപിടിച്ച്, ഗൗരവമേറിയ മുഖത്തോടെ ഒരു പെൺകുട്ടി അങ്ങോട്ട് കടന്നുവന്നു.
"യെസ് സർ,..."
ആ ശബ്ദം കേട്ട നിമിഷം ഞാൻ വെറുതെ തലതിരിച്ച് അങ്ങോട്ട് നോക്കി. അടുത്ത നിമിഷം എന്റെ ഉള്ളൊന്ന് ആളിപ്പടർന്നു. നിലത്തുറപ്പിച്ച എന്റെ കാലുകളുടെ വിരലുകൾ താനേ മരവിച്ചുപോയി!
മുന്നിൽ നിൽക്കുന്നത് മറ്റാരുമല്ല... അന്ന് കാന്റീനിൽ വെച്ച് കാപ്പി വീണ്, ആളുകളുടെ മുന്നിലിട്ട് എന്നെ പുച്ഛിച്ചു തള്ളിയ, അതേ താടക!!
അവളുടെ കണ്ണുകൾ എന്നിലേക്ക് പതിഞ്ഞതും ആ നടത്തം പെട്ടെന്ന് നിശ്ചലമായി. അവളുടെ കൺപീലികൾ അമ്പരപ്പോടെ വിടർന്നു. ആ മനോഹരമായ മുഖത്ത് ഞൊടിയിടയിൽ വിരിഞ്ഞത് ഒരു കൊടും ഞെട്ടലായിരുന്നു.
ചുണ്ടുകൾ പതുക്കെ വിറച്ചു. എന്നാൽ ആ അമ്പരപ്പ് പെട്ടെന്ന് മാഞ്ഞുപോയി, പകരം അന്ന് കണ്ട അതേ മൂർച്ചയുള്ള പുച്ഛവും ഒരു വന്യമായ ഗൗരവവും ആ കണ്ണുകളിൽ വീണ്ടും കനത്തു കത്തുന്നത് ഞാൻ കണ്ടു.
"ശ്രീഹരി, മീറ്റ് മിസ് അനുപമ,"
മാനേജരുടെ ശബ്ദം ആ നിശബ്ദതയെ ഭേദിച്ചു.
"നമ്മുടെ സീനിയർ പ്രോജക്ട് കോർഡിനേറ്ററാണ്. നിങ്ങളുടെ ഈ അഞ്ചു
💬 Comments
View all comments