0%

Chapter Title : ഇതൾ 🍃 2 [Mayakannan]

മാസത്തെ ട്രെയിനിംഗ് ഇനി അനുപമയുടെ കീഴിലായിരിക്കും. ഷീ വിൽ ബി യുവർ ടീം ലീഡ് ആൻഡ് മെന്റർ."

അനുപമയുടെ ചുണ്ടിൽ വളരെ കനംകുറഞ്ഞ, ഒരു പരിഹാസച്ചിരി മിന്നിമറഞ്ഞു. എന്റെ തൊണ്ടയിലെ ഉമിനീര് വറ്റിപ്പോയിരുന്നു.

ഈശ്വരാ... ഇതെന്ത് ഗതികേടാണ്! രക്ഷപ്പെടാൻ നോക്കി ചെന്നുവീണത് നേരെ പുലിമടയിലേക്കാണല്ലോ! ഉള്ളിലിരുന്ന് എന്റെ മനസ്സ് നിലവിളിക്കുകയായിരുന്നു….

മാനേജറുടെ ക്യാബിനിൽ നിന്ന് പുറത്തേക്കിറങ്ങുമ്പോൾ എന്റെ ഓരോ കാൽവെപ്പിലും ഒരുതരം മരവിപ്പുണ്ടായിരുന്നു. മുന്നിൽ വേഗത്തിൽ ചുവടുകൾ വെച്ച് നടക്കുന്ന അനുപമയുടെ പിന്നാലെ നടക്കുമ്പോഴും, യാദൃച്ഛികമായി വിധി എന്റെ മുന്നിൽ കൊണ്ടുവെച്ച ആ വിചിത്രമായ വഴിത്തിരിവ് എന്നെ വല്ലാതെ അമ്പരപ്പിച്ചു.

കാന്റീനിൽ വെച്ച് പരസ്പരം പല്ലുഞെരിച്ചു നിന്ന ഞങ്ങൾ, ഇപ്പോൾ ഒരു ഓഫീസിന്റെ ചട്ടക്കൂട്ടിൽ മേലധികാരിയും കീഴധികാരിയുമായി മാറിയിരിക്കുന്നു.

ഓഫീസിന്റെ പ്രധാന ബേയിലേക്ക് കടന്നപ്പോൾ അവൾ പെട്ടെന്ന് തിരിഞ്ഞു നിന്നു. അവളുടെ മുഖത്ത് ഒരു പുഞ്ചിരിയുടെ കണിക പോലും ഉണ്ടായിരുന്നില്ല. തികച്ചും ഔദ്യോഗികമായ, കടുപ്പമേറിയൊരു ഭാവം.

"എല്ലാവരും ഒന്ന് ശ്രദ്ധിക്കാമോ..”

അവൾ കൈകൾ പതിയെ കൊട്ടി ശബ്ദമുയർത്തി.

സിസ്റ്റത്തിൽ ജോലി ചെയ്തുകൊണ്ടിരുന്ന നാലഞ്ചുപേർ തലയുയർത്തി നോക്കി.

"ഇത് ശ്രീഹരി. നമ്മുടെ പ്രോജക്റ്റിലെ പുതിയ മാനേജ്മെന്റ് ട്രെയിനിയാണ്. അടുത്ത അഞ്ചു മാസം ഇവൻ നമ്മുടെ ടീമിനൊപ്പമുണ്ടാകും."

അത്രമാത്രം പറഞ്ഞ് അവൾ തൊട്ടടുത്ത സീറ്റിലിരുന്ന കണ്ണടവെച്ച ഒരു പയ്യനെ ചൂണ്ടി,

"ഇത് രാഹുൽ, ഡാറ്റാ അനലിസ്റ്റ്. അപ്പുറത്തിരിക്കുന്നത് പൂർണ്ണിമ... ബാക്കിയുള്ളവരെ വർക്കിനിടയിൽ പരിചയപ്പെടാം."

"ഹായ് ശ്രീഹരി, വെൽക്കം ടു ദ ടീം,"

രാഹുൽ ഒരു പുഞ്ചിരിയോടെ കൈ നീട്ടി.

"താങ്ക് യു ബ്രോ,"

ഞാനും സൗഹൃദത്തോടെ തിരിച്ചു ചിരിച്ചു.

പക്ഷേ,

💬 Comments

View all comments