0%

Chapter Title : ഇതൾ 🍃 2 [Mayakannan]

ആ സൗഹൃദസംഭാഷണം നീട്ടിക്കൊണ്ടുപോകാൻ അനുപമ ഒട്ടും താല്പര്യപ്പെട്ടില്ല.

"ശ്രീഹരി. ഇതാണ് തന്റെ സിസ്റ്റം,"

ഇടനാഴിയുടെ കോണിലുള്ള ഒരു വർക്ക് സ്റ്റേഷനിലേക്ക് ചൂണ്ടി അവൾ പറഞ്ഞു.

ഞാൻ അവളുടെ പിന്നാലെ ചെന്ന് ആ റിവോൾവിംഗ് ചെയറിലിരുന്നു. അവൾ അടുത്തിരുന്ന മറ്റൊരു കസേര വലിച്ചിട്ട് എന്റെ സിസ്റ്റത്തിന് മുന്നിലേക്ക് ഇരുന്നു.

വേഗത്തിൽ മോണിറ്റർ ഓൺ ചെയ്ത്, കീബോർഡിൽ വിരലുകൾ ചലിപ്പിച്ച് ക്ലയന്റ് പോർട്ടലുകൾ ഒന്നൊന്നായി തുറന്നു. സ്ക്രീനിൽ നീല വെളിച്ചം പടരുമ്പോൾ, അവളുടെ കണ്ണുകൾ ആ പേജുകളിൽ തന്നെ ഉറച്ചുനിന്നു.

"ഇതാണ് ലണ്ടൻ ക്ലയന്റുകളുടെ മെയിൻ ഡാറ്റാബേസ്. ഇതിലെ ഓരോ എൻട്രിയും വളരെ കൃത്യമായിരിക്കണം..."

അവൾ ഓരോ ഫോൾഡറുകളും ടൂളുകളും എനിക്ക് കാണിച്ചു തന്നുകൊണ്ടിരുന്നു. വേഗത്തിലുള്ള സംസാരമായിരുന്നു. എങ്കിലും കാര്യങ്ങൾ വളരെ വ്യക്തമായി, കൃത്യതയോടെയാണ് അവൾ വിശദീകരിച്ചത്.

ആ ജോബ് പ്രൊഫൈലിൽ അവൾക്കുള്ള അറിവും പ്രാവീണ്യവും ഓരോ വാക്കിലും വ്യക്തമായിരുന്നു. ഞാനും യാതൊരു മുൻവിധികളുമില്ലാതെ, ശ്രദ്ധയോടെ ആ സ്ക്രീനിലേക്ക് നോക്കി കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിച്ചു.

അവൾ ഒരു നിമിഷം മൗസിൽ നിന്ന് കൈയെടുത്തു. എന്നിട്ടും എന്റെ മുഖത്തേക്ക് നോക്കിയില്ല. ചുണ്ടിൽ നേരിയൊരു പുച്ഛം മിന്നിമറഞ്ഞതുപോലെ എനിക്ക് തോന്നി.

"... മാനേജർ കാര്യങ്ങളൊക്കെ പറഞ്ഞിട്ടുണ്ടാകുമല്ലോ. ഈ കമ്പനിയിൽ ഹാർഡ് വർക്കിനാണ് ഏറ്റവും പ്രധാനം. പറയുന്ന സമയത്ത് ജോലി തീർക്കുക, അച്ചടക്കത്തോടെ കാര്യങ്ങൾ ചെയ്യുക.

അല്ലാതെ അന്ന് ക്യാന്റീനിൽ വച്ചു നടന്നത് പോലെ ആണെങ്കിൽ. താൻ ഇവിടന്ന് പോകുന്നത് യുകെയിൽ ആയിരിക്കില്ല നേരെ പുറത്തോട്ടായിരിക്കും."

അവളുടെ ആ വാക്കുകളിലെ ഓരോ അക്ഷരത്തിലും അന്ന് കാന്റീനിൽ വെച്ചുണ്ടായ സംഭവത്തിന്റെ ആ കനൽ എരിയുന്നുണ്ടായിരുന്നു. എനിക്ക്

💬 Comments

View all comments