0%

Chapter Title : ഇതൾ 🍃 2 [Mayakannan]

നേരെ മനപ്പൂർവ്വം എറിഞ്ഞ ഒരു കല്ലായിരുന്നു അത്.

എന്നാൽ പതറാതെ, എന്റെ ആത്മാഭിമാനം വിട്ടുകൊടുക്കാതെ തന്നെ ഞാൻ ആ കണ്ണുകളിലേക്ക് നോക്കി.

അവൾ സാവധാനം തലതിരിച്ച് എന്റെ മുഖത്തേക്ക് നോക്കി. ആ തീക്കണ്ണുകളിൽ യാതൊരു മയവുമുണ്ടായിരുന്നില്ല.

"തന്റെ സിവിയിലെ ക്വാളിഫിക്കേഷനുകൾ എത്ര വലുതാണെങ്കിലും, ഈ അഞ്ചു മാസത്തെ ട്രെയിനിംഗിൽ തന്റെ വർക്കിൽ എനിക്ക് ഇമ്പ്രെസ്സ് ആവുന്ന തരത്തിലുള്ള പെർഫോമൻസ് ഉണ്ടെങ്കിൽ മാത്രമേ യുകെ പ്രോജക്റ്റിലേക്കുള്ള റെക്കമൻഡേഷനിൽ ഞാൻ ഒപ്പിടൂ.

ഇവിടെ വെറുതെ കാത്തുനിൽക്കാൻ ആർക്കും സമയമില്ല. സോ... താൻ ഇവിടെ സർവൈവ് ചെയ്യുമോ ഇല്ലയോ എന്നത് തന്നെ മാത്രം ആശ്രയിച്ചാണിരിക്കുന്നത്."

ഒരു വെല്ലുവിളി പോലെയാണ് അവൾ അത് പറഞ്ഞു നിർത്തിയത്. എന്റെ സ്വപ്നങ്ങളിലേക്കുള്ള ആ വിസയുടെ താക്കോൽ സൂക്ഷിക്കുന്നത് ഈ താടകയാണെന്ന യാഥാർത്ഥ്യം എന്നെ കൂടുതൽ ജാഗ്രതയുള്ളവനാക്കി.

ഒപ്പം, തോറ്റുകൊടുക്കാൻ മനസ്സില്ലാത്ത എന്റെ ഉള്ളിലെ ആ വാശിയും ആളിക്കത്താൻ തുടങ്ങി.

മുഖത്ത് ഒരു തരി ഭയം പോലും കാണിക്കാതെ, കൃത്യമായൊരു പ്രൊഫഷണൽ ചിരിയോടെ ഞാൻ അവളെ നോക്കി പറഞ്ഞു.

"തീർച്ചയായും മാഡം... എന്റെ ജോലി കണ്ട് ബോധ്യപ്പെട്ടിട്ട് മാത്രം നിങ്ങൾ ആ ഫയലിൽ ഒപ്പിട്ടാൽ മതി. അതിലൊരു വീഴ്ചയും എന്റെ ഭാഗത്തുനിന്നുണ്ടാകില്ല."

എന്റെ ആ പതറാത്ത മറുപടി അവൾ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ആ കണ്ണുകളിലെ ചെറിയൊരു പിടപ്പിൽ നിന്ന് എനിക്ക് മനസ്സിലായി. അവൾ ഒന്നും മിണ്ടാതെ കസേരയിൽ നിന്നെഴുന്നേറ്റു.

"ലെറ്റ്സ് സീ,"

അത്രയും പറഞ്ഞ് അവൾ സ്വന്തം ക്യാബിനിലേക്ക് നടന്നുപോയി.

ആ പോക്കും നോക്കി കസേരയിലേക്ക് ചാരിയിരിക്കുമ്പോൾ, ഒരു കാര്യം എനിക്ക് വ്യക്തമായി ഈ അഞ്ചു മാസം

💬 Comments

View all comments