Chapter Title : ഇതൾ 🍃 2 [Mayakannan]
ലോകമായിരുന്നു. …
എന്നെ കണ്ട നിമിഷം, കയ്യിലിരുന്ന ചായക്കപ്പ് ടീപ്പോയിയിലേക്ക് വെച്ച് അവൾ സന്തോഷത്തോടെ കസേരയിൽ നിന്ന് ചാടിയെഴുന്നേറ്റ് എന്റെ അടുത്തേക്ക് വന്നു.
"എടാ ഹരീ... എങ്ങനെയുണ്ടായിരുന്നെടാ ഫസ്റ്റ് ഡേ?"
എന്റെ ഇടതുകൈത്തണ്ടയിൽ രണ്ടു കൈകൊണ്ടും മുറുകെപ്പിടിച്ച്, കണ്ണുകൾ വിടർത്തി അവൾ ചോദിച്ചു. ആ മുഖത്ത് എന്നെ കണ്ടതിന്റെ മുഴുവൻ തിളക്കവുമുണ്ടായിരുന്നു. അവളുടെ ആ അപ്രതീക്ഷിതമായ സ്പർശനത്തിൽ ഞാൻ ചെറുതായൊന്ന് പതറിയെങ്കിലും, കൈ വലിച്ചൂരി അവളെ വിഷമിപ്പിക്കാൻ എനിക്ക് തോന്നിയില്ല.
"കുഴപ്പമില്ലായിരുന്നെടീ... പിന്നെ കുറച്ച് വർക്ക് പ്രഷർ ഉണ്ട്. അത് പോകെപ്പോകെ റെഡിയായിക്കോളും,"
ഞാൻ വളരെ ശാന്തമായി മറുപടി പറഞ്ഞു.
”എന്റെ കുട്ടി ആകെ ക്ഷീണിച്ചല്ലോ,"
സോഫയിലിരുന്ന മേമ സ്നേഹത്തോടെ എന്നെ നോക്കി.
"ആദ്യത്തെ ദിവസമാകുമ്പോൾ അങ്ങനെയൊക്കെ തോന്നും മോനേ.. എന്റെ കുട്ടി ഇങ്ങ് വാ ചോദിക്കട്ടെ"
മേമയുടെ ആ വിളി കാത്തിരുന്നതുപോലെ, ഞാൻ ഹരണികയുടെ കൈകളിൽ നിന്ന് പതുക്കെ പിടിവിടുവിച്ച് തോളിലെ ബാഗ് ഊരി ഡൈനിങ് മേശയ്ക്ക് മുകളിലേക്ക് വെച്ചു.
എന്നിട്ട് നേരെ ചെന്ന് സോഫയിലിരുന്ന മേമയുടെ മടിയിലേക്ക് തലവെച്ച് കണ്ണുകളടച്ച് നീണ്ടുനിവർന്നു കിടന്നു.
"അയ്യടാ... ഇള്ള കുട്ടിയല്ലേ മടിൽകിടത്താൻ!"
ഹരണിക എന്റെ അരികിലേക്ക് വന്ന് കൈകെട്ടി നിന്ന് ചിരിയോടെ ചോദിച്ചു.
"പോടീ അവിടുന്ന്... ഇവൻ എനിക്ക് കുട്ടി തന്നെയാ,"
മേമ എന്റെ മുടിയിഴകളിലേക്ക് വാത്സല്യത്തോടെ വിരലുകൾ ആഴ്ത്തിക്കൊണ്ട് പറഞ്ഞു.
"അല്ലേടാ എന്റെ കണ്ണാ?"
മേമയുടെ ആ തണുത്ത വിരലുകൾ എന്റെ നെറ്റിയിലൂടെയും മുടിയിലൂടെയും തലോടുമ്പോൾ, ഓഫീസിലെ ആ ടെൻഷനുകളും ഇത്രയും നേരം അനുഭവിച്ച ക്ഷീണവുമെല്ലാം എങ്ങോ മാഞ്ഞുപോകുന്നത് പോലെ എനിക്ക് തോന്നി.
എന്റെ കണ്ണുകൾ
💬 Comments
View all comments