0%

Chapter Title : ജാനി 3 [Fang leng]

Author : Kambikathakal Read All Parts 654

:എടാ എന്റെ ഈ ഹെയർ സ്റ്റയിൽ എങ്ങനെയുണ്ട്

ദേവ് :എടാ നീ എങ്ങോട്ടാ പോകുന്നതെന്ന് പറ

ജെയ്സൺ :അതൊക്കെയുണ്ട്

പെട്ടെന്ന് അവിടേക്ക് ജോ എത്തി

ജോ :ജൈസാ എനിക്ക് ഒരാളെ കാണാൻ പോകണം നീ എന്റെ കൂടെ ഒന്ന് വന്നേ

ജെയ്സൺ :പറ്റില്ല മോനെ ഇന്നെനിക്ക് വേറൊരാളെ കാണാനുണ്ട്

ജോ :നീ അങ്ങനെ ആരെയും കാണാൻ പോകാറില്ലല്ലോ എല്ലാരേയും എങ്ങോട്ട് വിളിപ്പിക്കലല്ലേ പതിവ്

ദേവ് :അതാ ഞാനും ഇവനോട് ചോദിക്കുന്നത്

ജോ :സത്യം പറ ജൈസാ എന്താ പരിപാടി

ജെയ്സൺ :ഞാൻ ഒരു മീറ്റിംഗിന് പോകുകയാ നിനക്കറിയാമല്ലോ ജെയ്സൺ കമ്പനിസിന്റെ അടുത്ത അവകാശി ഞാനാണു അതുകൊണ്ട് ഇനി ഇതുപോലുള്ള പല മീറ്റിംഗിലും പങ്കെടുക്കേണ്ടി വരും

ദേവ് :ഒന്ന് പതിയെ തള്ള് അളിയാ നിന്റെ അമ്മ നിന്നെ കമ്പനിയുടെ ഏഴയിലത്ത് അടുപ്പിക്കില്ലെന്ന് എനിക്കറിയാം

ജെയ്സൺ :അയ്യോ സമയം താമസിച്ചു ഞാൻ പോയിട്ട് വരാം നിങ്ങളിവിടെ കോമഡിയൊക്കെ പറഞ്ഞിരിക്ക്

ജെയ്സൺ വീടിനു പുറത്തേക്ക് പോയി

ജോ :അവനെന്താടാ പറ്റിയത്

ദേവ് :എനിക്കറിയില്ല അതിരിക്കട്ടെ നീ ആരെയാ കാണാൻ പോകുന്നത്

ജോ :അതൊക്കെ പറയാം പക്ഷെ നീ എന്റെ കൂടെ വരണം

ദേവ് :അതൊക്കെ വരാം നീ ആളാരാണെന്ന് പറ

ജോ :നിനക്ക് നമ്മുടെ ജാനിയെ അറിയില്ലേ

ദേവ് :നമ്മുടെ ജൂനിയർ അല്ലേ

ജോ :അത് തന്നെ അവളിന്നു കോളേജിൽ വന്നില്ല എന്താ കാര്യമെന്ന് പോയി അനേഷിച്ചിട്ടു വരാം

ദേവ് :സൂപ്പർ നിനക്കൊന്നും വേറേ ഒരു പണിയുമില്ലേ എനിക്കൊന്നു പറ്റില്ല

ജോ :പ്ലീസ് ഡാ നീ ഒന്ന് വാ എനിക്ക് ഒറ്റക്ക്

💬 Comments

View all comments