Chapter Title : ജാനി 3 [Fang leng]
ബേക്കറിയുടെ അഹങ്കാരം കണ്ടില്ലേ
ജോ :ബേക്കറിയോ നീ അതിനിടയിൽ അവൾക്ക് പെരുമിട്ടോ
ഇതേ സമയം സെൻട്രൽ പാർക്ക് റോഡിൽ ജെയ്സൺ
"പാർക്ക് പൂട്ടിയിട്ട് മണിക്കൂറുകളായി ഈ ലാൻഡ്രി ഇതെവിടെ പോയി കിടക്കുന്നു ഇന്ന് വരണമെന്ന് ഞാൻ പറഞ്ഞതല്ലേ ഇനിയിപ്പോൾ അവൾ മറന്നു കാണുമോ ഹേയ് ഈ ജെയ്സൺ പറഞ്ഞത് അങ്ങനെ മറക്കാൻ പറ്റുമോ ഹോ നാശം നല്ല തണുപ്പാണല്ലോ ഈ ടീ ഷർട്ട് ഇടണ്ടായിരുന്നു എന്തായാലും കുറച്ച് കൂടി നോക്കാം "
ജെയ്സൺ വീണ്ടും കാത്തു നിൽക്കാൻ തുടങ്ങി
അല്പസമയത്തിനു ശേഷം
ജെയ്സൺ :അവളെ കാണുന്നില്ലല്ലോ
"എടാ ജൈസാ "
പെട്ടെന്നാണ് ജെയ്സൺ പുറകിൽ നിന്ന് ആ വിളി കേട്ടത്
അത് കിരൺ ആയിരുന്നു
കിരൺ :നീ എന്താടാ ഈ തണുപ്പത്ത് ഇങ്ങനെ നില്കുന്നത്
ജെയ്സൺ :ഹേയ് ഒന്നുമില്ല
കിരൺ :എന്ത് ഒന്നുമില്ല നീ വന്നേ നമുക്ക് പോകാം
ജെയ്സൺ :നീ പൊക്കോ ഞാൻ കുറച്ച് കഴിഞ്ഞുവരാം
കിരൺ :പറ്റില്ല നീ വന്നേ
ജെയ്സൺ :ഞാൻ ഇവിടെ ഉണ്ടെന്ന് നീ എങ്ങനെ അറിഞ്ഞു
കിരൺ :ആ അജാസ് ആണ് പറഞ്ഞത് അവൻ ഇതുവഴി പോയപ്പോൾ നിന്നെ കണ്ടെന്ന് നീ വന്നേ നമുക്ക് പോകാം
ജെയ്സൺ :ഇല്ലെടാ ചിലപ്പോൾ അവൾ വന്നലോ
കിരൺ :ആരുടെ കാര്യമാ നീ പറയുന്നത്
ജെയ്സൺ :ഡാ ആ ലാൻഡ്രിയോട് ഞാൻ ഇന്നിവിടെ വരാൻ പറഞ്ഞിരുന്നു അവൾ ഉടനെ വരും അതാ ഞാൻ നിന്നോട് പോകാൻ പറഞ്ഞത്
കിരൺ :നിനക്കെന്താഡാ വട്ടാണോ അവളൊന്നും വരാൻ പോകുന്നില്ല
ജെയ്സൺ :അത് നീ പറഞ്ഞാൽ മതിയോ
കിരൺ :മതി അവൾ വരില്ല നീ ഇതൊന്ന് നോക്ക്
കിരൺ ഫോൺ ജെയ്സന് നേരെ നീട്ടി
ജെയ്സൺ :അതിലെന്താ
കിരൺ :കുറച്ച് മുൻപ് ജോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഫോട്ടോകളാ അവനിപ്പോൾ ആ ജാനിയുടെ കൂടെയുണ്ട് അവൻ മാത്രമല്ല ദേവും ഉണ്ട് നീ ഇവിടെ മഞ്ഞും കൊണ്ട് നിന്നോ അവൾ വരാൻ പോകുന്നില്ല
ജെയ്സൺ വേഗം ഫോൺ വാങ്ങി നോക്കാൻ തുടങ്ങി
കിരൺ :കണ്ടല്ലോ ഇനി വാ നമുക്ക് പോകാം
അടുത്ത
💬 Comments
View all comments