Chapter Title : ജാനി 9 [Fang leng]
:ഒരു കാരണവഷാലും അവളെ അകത്തേക്ക് വിടരുത് പിന്നെ ഞാൻ ഇവിടെ നിന്ന് പോയെന്ന് പറഞ്ഞേക്ക്
സ്റ്റീഫൻ :സാർ
ജെയ്സൺ :താൻ പറഞ്ഞതങ് ചെയ്താൽ മതി മനസ്സിലായോ
സ്റ്റീഫൻ :ശെരി സാർ
"ജെയ്സാ വേഗം വാ "
ജെയ്സൺ :yes ദാ വരുന്നു
ജെയ്സൺ വേഗം തന്നെ അങ്ങൊട്ടക്ക് പോയി പാർട്ടി തുടർന്നു
സ്റ്റീഫൻ വേഗം തന്നെ ജാനിയുടെ അടുത്തേക്ക് എത്തി
"സോറി മാഡം സാർ പുറത്തേക്കു പോയി "
ജാനി :പുറത്തേക്കോ നിങ്ങൾ വെറുതെ ഓരോന്ന് പറയണ്ട എനിക്കറിയാം അവൻ അകത്തുണ്ടെന്ന് എനിക്ക് അവനെ കാണണം
ജാനി വേഗം അകത്തേക്ക് കയറാൻ ശ്രമിച്ചു
സ്റ്റീഫൻ:പിടിച്ചു പുറത്താക്കിയേക്ക്
സ്റ്റീഫൻ സെക്യൂരിറ്റികളോടായി പറഞ്ഞു അവർ രണ്ട് പേരും ജാനിയെ പുറത്തേക്ക് വലിച്ചു കൊണ്ട് പോയി
" വിട് വിടാനല്ലേ പറഞ്ഞത് ഇതെങ്ങാനും ജെയ്സൺ അറിഞ്ഞാൽ എന്താ ഉണ്ടാകുക എന്നറിയാമോ നിന്റെയൊക്കെ ജോലി ഞാൻ തെറിപ്പിക്കും "
എന്നാൽ അവർ അവളുടെ വാക്കുകൾ വകവയ്ക്കാതെ അവളെ ഹോട്ടലിന് പുറത്തേക്ക് എത്തിച്ചു
ജാനി :ശെരി അകത്തേക്ക് കയറികൂടാ എന്നല്ലേ ഉള്ളു ഞാൻ ഇവിടെ നിന്നൊളാം അവനെ ഞാൻ പുറത്ത് വച്ച് കണ്ടോളാം എന്നിട്ട് നിന്നെയൊക്കെ ശെരിയാക്കിതരാം
ഇത്രയും പറഞ്ഞു ജാനി പുറത്ത് കാത്തിരിക്കാൻ തുടങ്ങി മണിക്കൂറുകൾ കടന്നു പോയി എന്നാൽ ജെയ്സൺ പുറത്തേക്കു വന്നില്ല
"ഇവനിത് എവിടെ പോയി കിടക്കുവാ സമയം ഇരുട്ടിയല്ലോ ഇന്നിനി ഇവിടെ ഒരു റൂം എടുക്കാം "
ജാനി വേഗം റിസപ്ഷനിൽ ചെന്ന് റൂമിന്റെ റേറ്റുകൾ ചെക്ക് ചെയ്തു അമ്മേ ഇതൊന്നും എന്നെ കൊണ്ട് കൂട്ടിയാൽ കൂടില്ല വേറേ എവിടെയെങ്കിലും ചെന്ന് നോക്കാം
ജാനി വേഗം അവിടെ നിന്ന് പുറത്തേക്ക് ഇറങ്ങി നടക്കാൻ തുടങ്ങി
"ഹോ മനുഷ്യന് വിശക്കുകയും ചെയ്യുന്നല്ലോ "
ജാനി വേഗം പേഴ്‌സ് എടുത്ത് കയ്യിലുണ്ടായിരുന്ന പൈസ എണ്ണാൻ തുടങ്ങി പെട്ടെന്ന് തന്നെ ഒരു പയ്യൻ അവളുടെ പണവും തട്ടിപറിച്ചു ഓടാൻ തുടങ്ങി ജാനി വേഗം അവനു പിന്നാലെ ഓടി
"നിക്ക് പ്ലീസ് എന്റെ കയ്യിൽ വേറേ കാശില്ല പ്ലീസ് ആരെങ്കിലും സഹായിക്കണേ "
ജാനി കരഞ്ഞു
💬 Comments
View all comments