Chapter Title : ജാതകം ചേരുമ്പോൾ 10 [കാവൽക്കാരൻ]
സൂക്ഷിച്ച് നോക്കിക്കൊണ്ട് അകത്തേക്ക് പോയി. അങ്ങനെ ഒരു മറുപടി അവൾ പ്രതീക്ഷിച്ചിട്ടുണ്ടാവില്ല...
അല്ലെങ്കിലും ആരും പ്രതീക്ഷിക്കാത്ത കാര്യം ചെയ്യാൻ ഈ സിദ്ധു പണ്ടേ മിടുക്കൻ ആണല്ലോ... 😌
പിന്നീടങ്ങോട്ട് കല്ല്യാണിയേ കാത്തു നിൽപ്പായിരുന്നു
അധികം വെയിറ്റ് ചെയ്യേണ്ടി വന്നില്ല....
ആ മൊത്തം ഡാൻസ് ഗ്രൂപ്പ് തന്നെ വരുന്നത് ഞാൻ കണ്ടു...അതിനിടയിൽ മുഖം ഓക്കേ കഴുകി വൃത്തിയാക്കി വരുന്ന കല്ല്യാണി യെയും
അവളോട് ഞാൻ കല്ല്യാണിയേ മാത്രം വിളിക്കാൻ അല്ലേ പറഞ്ഞേ ഇതിപ്പോ എല്ലാരുമുണ്ടല്ലോ
കല്ല്യാണി എന്നേ കണ്ടതും എന്റടുത്തേക്ക് ഓടി വന്ന് എന്നേ കെട്ടി പിടിച്ചു....
ഒരു മടിയും കൂടാതെ അവൾ വന്നെന്നെ കെട്ടിപിടിച്ചപ്പോ ഒരു സന്തോഷം ഓക്കേ തോന്നാത്തിരുന്നില്ല....
കോളേജിലെ തന്നെ ഏറ്റവും വലിയ സുന്ദരി
പരസ്യ മായി അങ്ങനെ ചെയ്തത് നോക്കി നിൽക്കുകയാണ് ബാക്കി കൂടി നിൽക്കുന്നവർ. അവരുടെ മുഖത്ത് മിന്നി മറയുന്ന ആശ്ചര്യ ഭാവങ്ങൾ ഞാൻ ശ്രദ്ധിച്ചു...
അത് കണ്ടതും മനസ്സിനും തൃപ്തിയായി..
"പോവാം... "
ഞാൻ കല്ല്യാണിയേ എന്നിൽ നിന്നും അടർത്തി ചോദിച്ചു....
അവളുടെ മുഖം വളരേ പ്രസന്നമാണ്... കവിളുകൾ ഓക്കേ ചുവക്കുന്നത് ഞാൻ കണ്ടു....
ഇനി ഞാൻ വേറേ വല്ലതും ആണോ പറഞ്ഞേ... 🤔
"നിക്ക് ഞാൻ ബാഗ് എടുത്തിട്ട് ഇപ്പോ വരാം..."
അവൾ അതും പറഞ്ഞു വേഗം അകത്തേക്ക് ഓടി...
അവളുടെ ഓരോ പെരുമാറ്റവും എന്റെ വരവ് എത്ര മാത്രം അവൾ ആഗ്രഹിച്ചിരുന്നു എന്ന് പോലും എനിക്ക് തോന്നി...
അവളുടെ ഓരോ പ്രവർത്തിയിലും അത് കാണാമായിരുന്നു
ഞാൻ ചുറ്റും ഒന്നൂടെ നോക്കി...
എല്ലാവരും എന്നേ തന്നെ നോക്കി നിൽക്കുകയാണ്
💬 Comments
View all comments