0%

Chapter Title : ജാതകം ചേരുമ്പോൾ 13 [കാവൽക്കാരൻ]

വരാനും തുടങ്ങി.....

അത്രമാത്രമേ... എനിക്ക് പിടിച്ചു നിൽക്കാൻ കഴിഞ്ഞുള്ളു... ഇത്തവണയും അവളുടെ വാശി ജയിച്ചോട്ടെ..... ഒന്നല്ലെങ്കിലും അവൾ എന്റെ കല്ലുവല്ലേ....❤️‍🩹

ഞാൻ നടത്തം മതിയാക്കി പെട്ടെന്ന് തിരിഞ്ഞു....

തിരിഞ്ഞപ്പോൾ കാണുന്നത്.... കയ്യും കെട്ടി എന്നേ തന്നെ നോക്കി നിൽക്കുന്ന കല്ല്യാണിയേയാണ്....അവളുടെ മുഖത്തെ ഭാവം എനിക്ക് മനസിലാവുന്നുണ്ടായിരുന്നില്ല

ഞാൻ അവളുടെ അടുത്തേക്ക് നടന്നു....

അവളുടെ അടുത്തേക്ക് ഓരോ ചുവട് വക്കുമ്പോഴും മനസ്സ് കുറ്റബോധത്താൽ മുറുകിയിരുന്നു....

തമാശക്കാണെങ്കിൽ പോലും അവളേ തനിച്ചാക്കി പോവാൻ പാടില്ലായിരുന്നു ഞാൻ..

ഞാൻ അവളുടെ അടുത്ത് എത്തിയപ്പോഴും അവൾ അതേ നിൽപ്പാണ്. പക്ഷേ അവളുടെ ശരീരം വിറക്കുന്നതും കണ്ണീരൊഴുകുന്നതും ഞാൻ ആ നിലാവിന്റെ വെളിച്ചത്തിൽ വ്യക്തമായി കണ്ടു.

പാവം നന്നായി പേടിച്ചിട്ടുണ്ട്. പക്ഷേ വാശി കാരണമാണ് അവൾ താൻ എടുത്ത് തീരുമാനത്തിൽ നിന്നും പിന്മാറാതെ നിൽക്കുന്നത്

നിറകണ്ണുകളുമായി നോക്കിനിൽക്കുന്ന കല്യാണിയെ കണ്ടപ്പോൾ എനിക്കും അധികം നേരം പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല

ഞാൻ അവളെ വാരിപ്പുണർന്നു

"സോറി..."

അവളുടെ നെറ്റിയിൽ ഒരു ചുംബനം കൊടുത്തുകൊണ്ട് ഞാൻ പറഞ്ഞു....

അത്രയും നേരം അവളുടെ കണ്ണിൽ തങ്ങിനിന്ന കണ്ണുനീർ അവളുടെ കവിളിലൂടെ ഒഴുകാൻ തുടങ്ങി

ശബ്ദമില്ലാതെ ഒരു ശില പോലെ നിന്നിരുന്ന അവൾ ഇപ്പോൾ എന്റെ നെഞ്ചിൽ മുഖം ഒളിപ്പിച്ചു എങ്ങി കരയുകയാണ്......

ഞാൻ ചുറ്റും ഒന്നു വെറുതെ നോക്കി ആ കാട്ടിൽ ഞാനും എന്റെ നെഞ്ചിൽ കെട്ടിപ്പിടിച്ച് കരയുന്ന കല്ല്യാണിയുമല്ലാതെ വേറെ ഒരു മനുഷ്യന്റെയും സാന്നിധ്യം എനിക്ക് അറിയാൻ കഴിഞ്ഞില്ല...

അവരൊക്കെ അത്യാവശ്യം മുമ്പിൽ എത്തിയിരിക്കുന്നു.....

ഫോണിൽ കോൾ ഒന്നും വരാത്തത് കാരണം അവർ ഞങ്ങൾ പിന്നിൽ ആയത് അറിഞ്ഞില്ല

💬 Comments

View all comments