Chapter Title : ജാതകം ചേരുമ്പോൾ 13 [കാവൽക്കാരൻ]
സ്വഭാവമെടുക്കും... ഒന്ന് മറുത്ത് പറയാൻ പോലും നമ്മുക്ക് തോന്നില്ല അത്രക്കും ക്യൂട്ട് ആയിരിക്കും അവൾ....
ഇന്ന് ഇതൊന്നും എന്റെ പക്കൽ നടക്കില്ല മോളേ കല്ല്യാണി...
"സിദ്ധു.... മിണ്ടടാ... പ്ലീസ്.... ഞാൻ രാത്രി തരാം എന്ന് പറഞ്ഞില്ലേ.... "
"നീ ഒന്ന് ശല്യപെടുത്താതെ നടന്നേ കല്ല്യാണി... "
"പറ്റില്ല... എന്നോട് മിണ്ടാതെ ഞാൻ ഇനി എങ്ങോട്ടും വരില്ല.... "
പറഞ്ഞു കഴിഞ്ഞതും നടന്നുകൊണ്ടിരുന്ന കല്ല്യാണി പെട്ടെന്ന് നിന്നു.....
അവരൊക്കെ കുറച്ച് മുമ്പിൽ എത്തിയിരുന്നു... ഇപ്പോൾ ഏകദേശം ഞാനും കല്ല്യാണിയും ആ സ്ഥലത്ത് ഒറ്റക്കായത് പോലെയാണ്....
"കല്ല്യാണി നീ വെറുതെ കളിക്കാൻ നിൽക്കാതെ നടക്കാൻ നോക്ക്..... "
"നീ പൊക്കോ ഞാൻ ഇല്ല.... "
"അതെന്താ നീ ഇവിടേ പെറ്റ് കിടക്കാൻ പോവാണോ..... ഞാൻ ലാസ്റ്റ് ആയിട്ട് പറയാ.. മര്യാദക്ക് നടന്നോ.... "
"ഞാൻ ഇല്ല... "
വാശി കാണിക്കാൻ നോക്കിയാൽ കല്ല്യാണിയേ തോൽപ്പിക്കാൻ പറ്റില്ല എന്ന് എനിക്ക് ആദ്യമേ മനസ്സിലായ കാര്യമാണ്.... പക്ഷേ സ്ഥലവും സന്ദർഭവും നോക്കാതെയുള്ള ഇവളുടെ ഈ സ്വഭാവം കാണുമ്പോളാണ്... കാല് വാരി നിലത്തടിക്കാൻ തോന്നുന്നത്.. 😤
"എന്നാ.. നീ ഒരു കാര്യം ചെയ്യ്... ഇവിടേ നിന്നോ വരണം എന്ന് തോന്നിയാൽ മാത്രം വന്നാൽ മതി.... "
അതും പറഞ്ഞു ഞാൻ നടക്കാൻ തുടങ്ങി.... അത്യാവശ്യം ദേഷ്യം തോന്നിയതിനാൽ നടക്കുന്നതിനെയും അത് ബാധിച്ചിരുന്നു.. അത്യാവശ്യം സ്പീഡിൽ തന്നെയാണ് ഞാൻ നടന്നത്...
അവളിൽ നിന്നും ഞാൻ പതിയേ അകലാൻ തുടങ്ങി....
അവളിൽ നിന്നുമുള്ള ദൂരം കൂടുന്നതിനനുസരിച് ഹൃദയമെടുപ്പ് കൂടാൻ തുടങ്ങി... ഒപ്പം നന്ദു ചേച്ചിക്ക് പറ്റിയത് മനസ്സിലേക്ക്
💬 Comments
View all comments