0%

Chapter Title : ജാതകം ചേരുമ്പോൾ 13 [കാവൽക്കാരൻ]

കാരണം ഈ കല്യാണത്തിന് അത്രമാത്രം എതിർത്ത ഒരുത്തൻ അല്ലേ ഞാൻ...ആ ഞാൻ തന്നെ ഇങ്ങനെ പഞ്ചാരയാവുന്നത്കണ്ടാൽ.... 😐

"കാല് വേദനിക്കുന്നു... "

അവളുടെ മുഖത്തെ കള്ളലക്ഷണം മാത്രം മതിയായിരുന്നു അവൾ കിട്ടിയ ചാൻസ് മുതൽ എടുക്കുകയാണ് എന്ന് മനസ്സിലാക്കാൻ....

"അയിന്....."

അവളേ ഒന്ന് കളിപ്പിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു.....

"അതിനോ.... അതിന്....കുന്തം......നീ ഒന്ന് പോടാ.... "

അവൾ അവളുടെ മുഖത്തെ കണ്ണു നീർ പാടുകൾ തുടച്ചുകൊണ്ട് പറഞ്ഞു...

ശേഷം എന്റെ മുഖത്തേക്ക് നോക്കി കുറച്ച് പുച്ഛം വാരി വിതറി എന്നെയും തട്ടിമാറ്റി നടക്കാൻ തുടങ്ങി....

മൈര്.... എന്തൊരു സ്പീഡ്... ഇവൾക്ക് ഇത്ര വേഗത്തിൽ ഓക്കേ നടക്കാൻ പറ്റോ....

"ഹ.. കല്ലൂസ്... അപ്പോഴേക്കും പിണങ്ങിയോ....."

ഞാൻ അവളുടെ കൈ പിടിച്ചു നിർത്തികൊണ്ട് പറഞ്ഞു....

എന്നേ മൈൻഡ് ചെയ്യാതെ ജാഡ ഇട്ടുകൊണ്ട് തന്നെ നിക്കാണ് ചെറ്റ.... ഒരു ചവിട്ട് അങ് കൊടുത്താലോ....

"ഇപ്പോ പ്രശ്നം കാല് വേദനിക്കുന്നു അത്രല്ലേ ഉള്ളു....?"

"മ്മ്...."

"മ്മ്.... ശരിയാക്കിത്തരാം...."

അതു പറഞ്ഞതും ഞാൻ അവളേ കോരിയെടുത്തു....

ഹോ... കാണുന്നപോലെയൊന്നുമല്ല അത്യാവശ്യം കനം ഉണ്ട് കുരിപ്പ്...

അവളുടെ കവിൾ ചുവക്കുന്നത് ഇരുട്ടിന് പോലും എന്നിൽ നിന്നും മറക്കാൻ ആയില്ല...

അവളെയും ചുമ്മന്നുകൊണ്ട് ഞാൻ നടക്കാൻ തുടങ്ങി.....

"സിദ്ധു.... ഞാൻ വെറുതെ പറഞ്ഞതാടാ എന്റെ കാലിന് കുഴപ്പമൊന്നുമില്ല...."

കുറച്ചു ദൂരം കഴിഞ്ഞതും...കല്ല്യാണി എന്നോടായി പറഞ്ഞു....

"മ്മ്... അറിയാം...."

"എന്നിട്ടും പിന്നെയെന്തിനാ എന്നേ എടുത്ത് നടക്കുന്നേ എന്നേ താഴെ ഇറക്കിക്കേ... ഞാൻ നടന്നോളാം..."

അവൾ അതു പറഞ്ഞതും ഒന്ന് കുതറി ഇറങ്ങാൻ നോക്കി...

പക്ഷെ ഞാനും വിട്ടുകൊടുത്തില്ല....

"എന്റെ

💬 Comments

View all comments