Chapter Title : ജാതകം ചേരുമ്പോൾ 13 [കാവൽക്കാരൻ]
നോക്കിയാലും അതിൽ ഈ പറഞ്ഞ ടെഡ്ഡി ബെയർ കാണാം.. എല്ലാം ഞാൻ കൊടുത്ത ഗിഫ്റ്റ് ആണ്.... അതാണ് ഇന്ന് കളഞ്ഞു പോയത്....
അത് ഇന്ന് കിട്ടിയില്ലെങ്കിൽ ഇന്ന് എന്തെങ്കിലുമൊക്കെ ഉണ്ടാവും...
ഞങ്ങൾ ഫോൺ എറിഞ്ഞ ഭാഗത്ത് എത്തിയിരിക്കുന്നു.... എത്തിയതും ചേച്ചി തിരയാൻ തുടങ്ങി ഒപ്പം ഞാനും... ഓരോ മിനുട്ട് കഴിയുമ്പോഴും എന്റെ ഫോണിലേക്ക് കാൾ വന്നുകൊണ്ടേയിരുന്നു കിട്ടിയോ കിട്ടിയോ എന്ന് ചോദിച്ച്...
ദേവുചേച്ചിയെ നേരിട്ട് വിളിക്കാനുള്ള പേടികൊണ്ടാണ്......
ഏകദേശം ഒരു അര മണിക്കൂർ തിരഞ്ഞിണ്ടാവും പക്ഷേ കണ്ടെത്താൻ മാത്രം പറ്റിയില്ല...
ചേച്ചിയുടെ മുഖം മാറുന്നത് കണ്ടപ്പോൾ സങ്കടം തോന്നി. പൊന്നു പോലേ കൊണ്ടു നടന്ന സാധനമായിരുന്നു....
"ചേച്ചി വിഷമിക്കാതെ.... ഞാൻ പുതിയത് വേറേ വാങ്ങി തരാം...."
"പുതിയത് കിട്ടിയത് പോലെയാവുമോ സിദ്ധു ഇത്... ഇത് നീ ആദ്യമായി വാങ്ങി തന്നതല്ലേ...."
തിരച്ചിൽ അവസാനിപ്പിച്ചു ചേച്ചി ആ ആൽത്തറയിൽ ഇരുന്നു... പക്ഷേ മുഖം കുനിച്ചാണ് ഇരിക്കുന്നത്.... ചേച്ചിക്ക് അത്രക്കും വിഷമം ഉണ്ട് എന്ന് എനിക്ക് മനസ്സിലായി....
"ഞാൻ... ഞാൻ കുറച്ചു നേരം കൂടേ തിരയട്ടെ....ചെലപ്പോ കുറച്ചു മാറി തെറിച്ചു പോയിട്ടുണ്ടാവും... അമ്മാതിരി എറല്ലേ എറിഞ്ഞത്..."
ചേച്ചിയുടെ വിഷമം കാണാൻ പറ്റാത്തോണ്ട് ഞാൻ വീണ്ടും തിരിയാൻ തീരുമാനിച്ചു....പക്ഷേ ഒന്ന് കൊള്ളിച്ചാണ് ഞാൻ അത് പറഞ്ഞത്....
ചേച്ചി എന്റെ മുഖത്തേക്ക് നോക്കി... ഞാൻ ചേച്ചിയേ തന്നെയാണ് നോക്കി നിൽക്കുന്നത് എന്ന് മനസ്സിലായല്ലോ പെട്ടന്ന് തന്നെ തല വീണ്ടും താഴ്ത്തി...
ഞാൻ കുറച്ചു മാറി തിരയാൻ തുടങ്ങി... നിലത്ത് കിടക്കുന്ന ചപ്പും ചവറുമൊക്കെ.. കാല് കൊണ്ട് തട്ടി തെറിപ്പിച്ചു... ഇനി ഇതിന്റെ അടിയിൽ എവിടേലും ഉണ്ടെങ്കിലോ....
തട്ടി തട്ടി അവസാനം സാധനം കിട്ടി..... ഒരു ഇലയുടെ അടിയിലായി കിടക്കുകയായിരുന്നു.. അത്... പക്ഷേ ചെറിയ പോറൽ ഉണ്ട്...
ഞാൻ തല തിരിച്ചൊന്നു ചേച്ചി ഇരിക്കുന്നിടത്തായി നോക്കി...
ഹോ... അവിടുന്ന് ഇത്രയും ദൂരം ഓക്കേ വന്നാൽ എന്ത്പോലത്തെ ഏറായിരിക്കും എറിഞ്ഞിട്ടുണ്ടാവുക...
ഞാൻ ചേച്ചിയുടെ അടുത്തേക്കായി നടന്നു... തല താഴ്ത്തി വിഷമിച്ചിരിക്കുന്ന ചേച്ചിയുടെ കണ്മുന്നിലേക്ക് അത് നീട്ടി
ചേച്ചി അത് കണ്ടതും... പെട്ടെന്ന് ചാടിയെഴുന്നേറ്റു...
ഒരായിരം പൂർണ ചന്ദ്രനെ
💬 Comments
View all comments