Chapter Title : ജാതകം ചേരുമ്പോൾ 13 [കാവൽക്കാരൻ]
നടക്കാൻ തുടങ്ങി....
"വേണ്ട... ഞാനും വരാം.... "
ചേച്ചിയുടെ മുന്നിലേക്ക് കയറി നിന്നു ഞാൻ പറഞ്ഞു....
ചേച്ചി പോവും എന്ന് പറഞ്ഞാൽ പോവും... അത് രാത്രിയാണോ ഒറ്റക്കാണോ.. പ്രേതമുണ്ടോ എന്നൊന്നും നോക്കില്ല...
ഇത് അങ്ങനെയൊരു സാധനമാണ്.... ചേച്ചിയൊന്ന് പേടിച്ചു കാണണമെങ്കിൽ ഞങ്ങൾക്കെന്തെങ്കിലും പറ്റണം....
"നീയും ഇവളുടെ താളത്തിനൊത്തു തുള്ളാൻ നിൽക്കണോ... സിദ്ധു..."
അമ്മ കലിപ്പായി.....
ചെകുത്താനും കടലിനും നടുക്ക് പെട്ട അവസ്ഥയാണ് എനിക്കിപ്പോ...
"അമ്മ ഒന്ന് മിണ്ടാതിരുന്നേ.... പിന്നേ ചേച്ചിയേ ഒറ്റക്ക് വിടണോ.... ഞാനും ചേച്ചിയും പെട്ടന്ന് വരാം... നിങ്ങൾ പൊക്കോ..... "
ഈ രാത്രി തിരിച്ചു നടക്കാൻ പ്രാന്ത് യുണ്ടായിട്ടൊന്നുമല്ല. പക്ഷെ ചേച്ചിയേ ഓർത്തിട്ടാണ്...
"മക്കളെ നാളേ പോയാൽ പോരേ...."
ചെറിയമ്മയാണ് അത് ചോദിച്ചത്...
പക്ഷെ എന്റെ കണ്ണ് പോയത്... ചേച്ചിയിലേകാണ്...
മൈര്..... തള്ളക്ക് ഇപ്പോ കിട്ടും.....
"അത് കുഴപ്പമില്ല ചെറിയമ്മേ ഞങ്ങൾ വേഗം വരാം...."
ഞാൻ ചേച്ചിയുടെ കയ്യും പിടിച്ചു തിരിച്ചു ക്ഷേത്രത്തിലേക്ക് തന്നെ നടക്കാൻ തുനിഞ്ഞതും
അരുൺ വരാമെന്ന് പറഞ്ഞു.. പക്ഷേ ചേച്ചി വേണ്ട എന്ന് പറഞ്ഞു ഒഴിവാക്കി....
മുടക്ക് പറഞ്ഞു നിന്നവർക്ക് കണക്കിന് കിട്ടിയത് കാരണമാവം പിന്നെയാരും ഒന്നും പറഞ്ഞു വന്നില്ല...
പോവുന്നതിനു മുന്പേ ഞാൻ കല്ല്യാണിയേ ഒന്ന് നോക്കി....
അവളുടെ മുഖത്ത് പല ചോദ്യങ്ങളും തങ്ങി നിൽക്കുന്നത് ഞാൻ കണ്ടു... പക്ഷേ അതിനേക്കാളേറെ... ആ മുഖത്ത് പേടിയായിരുന്നു.....
ഞാൻ അവളോട് ഒന്നുമില്ല എന്ന് കണ്ണ് ചിമ്മി.....
അവളുടെ എക്സ്പ്രഷൻ ഓക്കേ കണ്ടിട്ട് ഇനിയും ഇവിടേ നിന്നാൽ അവളേം കൂടേ ഒപ്പം കൂട്ടേണ്ടി വരും....
അത് മതി അരുണിന് കാരണം പറഞ്ഞ്
💬 Comments
View all comments