Chapter Title : ജാതകം ചേരുമ്പോൾ 13 [കാവൽക്കാരൻ]
ഇത്.... 😤വേറേ എങ്ങിട്ടാണെങ്കിലും കുഴപ്പമില്ല.... ആ വീട്ടിലോട്ട് തന്നെ പോവണോ....
"നടക്കില്ല... എന്ന് പറഞ്ഞാൽ നടക്കില്ല...."
ഞാൻ ഉറപ്പിച്ചു തന്നെ പറഞ്ഞു... എന്റെ പെണ്ണവിടെ എന്നേ കാത്തു നിൽക്കുമ്പോൾ.... ഇമ്മാതിരി പൊന്നാരം കാട്ടാൻ ഒന്നും എന്നേ കിട്ടില്ല... അവൾക്ക് ഞാൻ ജീവനോടെ വരാം എന്ന് പോലും വക്കു കൊടുത്തു....
"അപ്പോ നീ വരില്ലേ...."
ചേച്ചി വീണ്ടും ചോദിച്ചു...
"സോറി... സോറി.... സോറി... എന്നേ കിട്ടില്ല... 😏"
"എന്നാ നീ ഇവിടേ നിന്നോ ഞാൻ പോയിട്ട് വരാം...."
അതും പറഞ്ഞു ചേച്ചി അങ്ങോട്ട് നടക്കാൻ തുടങ്ങി...
അങ്ങോട്ട് പോവാൻ ഒരു വേലിയിൽ ഒരു ഗേറ്റ് ഓക്കേ പോലത്തെ സാധനമുണ്ട്.. പക്ഷേ സൂക്ഷിച്ച് നോക്കണം.... ചേച്ചി ആ വേലിയൊക്കെ മാറ്റുന്നത് കണ്ടാണ് ഞാൻ പോലും അത് ശ്രദ്ധിക്കുന്നത്...
ചേച്ചി ടഗണിക്കുപോവേണ്ട വഴിയുണ്ടാക്കി നടക്കാൻ തുടങ്ങി...
ഇതൊക്കെ എന്ത് ജന്മമാണാവോ.. മനുഷ്യനായാൽ കുറച്ചെങ്കിലും പേടി വേണ്ടേ...ഒന്ന് അഭിനയിക്കുകയെങ്കിലും ചെയ്തൂടെ...
സ്വന്തം വീട്ടിലേക്ക് നടന്നു പോകുന്ന ലാഘവത്തോടെയാണ് അങ്ങോട്ട് ചെല്ലുന്നത്...
ചേച്ചി പോകുന്നത് ഞാൻ കുറച്ചുനേരം നോക്കി നിന്നു. അപ്പോഴാണ് എനിക്ക് ഉദ്ബോധം വന്നത് ചേച്ചി ഒറ്റയ്ക്കാണ് പോകുന്നതെന്ന്....
ചേച്ചിയുടെ പിന്നാലേ ഞാനും പോയി.....
ഞാൻ ചുറ്റുപാടും ഒന്നും വെറുതെ വീക്ഷിച്ചു പക്ഷേ ഒന്നും തന്നെ ആശ്വാസം ഉണർത്തുന്നത് ഞാൻ കണ്ടില്ല....
എങ്ങും പുല്ലും പൊന്തയും ചപ്പും നിറഞ്ഞ ഒരു വിജനമായ സ്ഥലം..... അതായിരുന്നു അവിടം....
ഞങ്ങളും ആ വീടും തമ്മിൽ ഏകദേശം ഒരു 50 മീറ്ററിന്റെ വ്യത്യാസമേ ഉണ്ടായിരുന്നുള്ളൂ......
ചേച്ചിയുടെ മട്ടും ഭാവവും കണ്ടിട്ട് ആ വാതിൽ തുറന്നുള്ളിൽ കേറുമെന്ന് പ്രതീക്ഷിച്ചെങ്കിലും
💬 Comments
View all comments