Chapter Title : ജാതകം ചേരുമ്പോൾ 13 [കാവൽക്കാരൻ]
നേരേ തിരിഞ്ഞു കുറച്ചു നേരം അവിടേക്കു തന്നെ നോക്കി....
"നിനക്ക് പ്രേതം പിശാച് അങ്ങനെ ഉള്ള കാര്യങ്ങളിൽ വിശ്വാസമുണ്ടോ... സിദ്ധു... "
ആ വീടിൽ നിന്നും കണ്ണെടുക്കാതെ ചേച്ചി എന്നോട് ചോദിച്ചു......
"എന്താ ഇപ്പോ അങ്ങനെ ചോദിക്കാൻ...."
ചേച്ചിക്കൊപ്പം ഞാനും ആ വീട് വീക്ഷിക്കാൻ തുടങ്ങി......
"അങ്ങനെ ചോദിച്ചാൽ......വിശ്വാസം ഇല്ലായിരുന്നു... പക്ഷേ... "
"പക്ഷേ ആ ചെക്കൻ അങ്ങനെ പറഞ്ഞപ്പോൾ.... വിശ്വാസം തോന്നുന്നു ലെ..."
ചേച്ചിയായിരുന്നു എന്റെ മറുപടി പൂരിപ്പിച്ചത്...
"മ്മ്..."
ഒന്ന് മൂളാനേ എനിക്ക് കഴിഞ്ഞുള്ളു.... കാരണം ജീവിതത്തിൽ ഇപ്പോ നടക്കുന്നത് എല്ലാം ഒരു മനുഷ്യനും വിശ്വസിക്കാൻ പറ്റാത്ത കാര്യങ്ങൾ ആണ്.....
ചേച്ചി ആ വീടിനെ വീക്ഷിച്ചുകൊണ്ട് മൗനം തുടർന്നു...
"എന്നാ പോയാലോ.... "
ചേച്ചി എന്റെ നേരേ തിരിഞ്ഞു പറഞ്ഞു... പക്ഷേ ഒരു അർത്ഥം വച്ചുള്ള ചിരിയുണ്ടായിരുന്നു ചേച്ചിയുടെ മുഖത്ത്....
"അഹ്... നല്ല തീരുമാനം... ഞാൻ ഇതങ്ങോട്ട് പറയാൻ നിൽക്കാർന്നു "
മോളേ കല്ല്യാണി.... നിന്റെ പൊന്ന് നിന്റെ അടുത്തേക്ക് വരുവാടി.... 🫣
ഞാൻ തറവാട്ടിലേക്ക് നടക്കാൻ തുനിഞ്ഞതും ചേച്ചി എന്റെ കയ്യിൽ കയറി പിടിച്ചു.....
ഞാൻ ചേച്ചിയേ നോക്കി....
"അങ്ങോട്ടല്ല.... ദേ ഇങ്ങോട്ട്.... "
ചേച്ചി കൈ ചൂണ്ടി ആ വീടിനെ കാണിച്ചുപറഞ്ഞു....
"എങ്ങോട്ടാണെന്ന പറഞ്ഞേ.... "
വിശ്വാസം വരാതെ ഞാൻ വീണ്ടും ചേച്ചിയോട് ചോദിച്ചു...
"ദേ അങ്ങോട്ടെന്ന്...
ചേച്ചി ശബ്ദം കുറച്ചു കടുപ്പിച്ചു.. പറഞ്ഞു...
അപ്പോ ചേച്ചി തമാശ പറയുകയല്ല...
ചേച്ചിയായിപോയി അല്ലെങ്കിൽ ഒറ്റ ചവിട്ട് വച്ച് കൊടുത്തേനെ.... അല്ലേൽ നിങ്ങൾ തന്നെ പറ.. ബുദ്ധിയുള്ള ആരെങ്കിലും രാത്രിയിൽ പറയുന്ന കാര്യമാണോ
💬 Comments
View all comments