Chapter Title : ജാതകം ചേരുമ്പോൾ 13 [കാവൽക്കാരൻ]
അവിടം വരേ വന്നാൽ എന്താ കുട്ട്യോളെ... "
ചേച്ചി കല്ല്യാണിയുടെ നേരേ തിരിഞ്ഞ് ഉപദേശിക്കാൻ നിന്നതും.... അമ്മയുടെ ശബ്ദം ഞാൻ കേട്ടു...
കേട്ട ദിശയിലേക്ക് നോക്കുമ്പോൾ കാണുന്നത് എല്ലാവരും കൂട്ടമായി വരുന്നതാണ്....
ഓഹ് ഇത്രപെട്ടെന്ന് കഴിഞ്ഞോ.....ഞാൻ വാച്ചിലേക്ക് ഒന്ന് നോക്കി...അപ്പോഴാണ് മനസ്സിലായത് അത്ര പെട്ടെന്നൊന്നുമല്ല കഴിഞ്ഞത് എന്ന്.... കല്ല്യാണിയുടെ കഥാപ്രസംഗം കാരണമാവം... സമയം കുറച്ച് കഴിഞ്ഞിരിക്കുന്നു....
"ഇവളുടെ മുഖമെന്താ സിദ്ധു വല്ല കടുന്നൽ കുത്തിയ പോലേ ഇരിക്കുന്നേ... "
അമ്മ ദേവുചേച്ചിയെ ഒന്ന് പാളി നോക്കി എന്നോടായി പറഞ്ഞു......
"എന്റെ മുഖം എങ്ങനെയിരുന്നാലും നിങ്ങൾക്കെന്താ തള്ളേ...."
ചേച്ചിടെ കയ്യിന്ന് അമ്മക്കുള്ളത് കിട്ടി....ഇനി മിണ്ടിയാൽ ഇനിയും കിട്ടും എന്ന് കരുതിയാവണം അമ്മ പിന്നേ ഒന്നും പറഞ്ഞില്ല..
"അമ്മ ഒന്ന് മിണ്ടാതെ ഇരുന്നേ ചേച്ചിക്ക് പ്രാന്താണ് കുറച്ച് കഴിയുമ്പോൾ മാറിക്കോളും... "
പക്ഷേ പാറുവിന് എവിടെയൊക്കെയോ ചൊറിയുന്നുണ്ടായിരുന്നു....
ഒരു ഫോൺ അല്ലേ ആ പോകുന്നേ....
ആ പറന്നു പോവുന്ന ഫോൺ പാറുവിനുള്ള ചേച്ചിയുടെ സമ്മാനമായിരുന്നു... പാറു കൃത്യസമയത്ത് ഒന്ന് ചെരിഞ്ഞതുകൊണ്ട് ഒന്ന് തട്ടി തെറിക്കുകമാത്രമേ ചെയ്തുള്ളു....പാറുവിന്റെ ദേഹത്ത് തട്ടിയും ഫോൺ കുറച്ച് ദൂരം പറന്നു പോയി...
ശരിക്കും കൊണ്ടിരുന്നെങ്കിൽ.... പാറു കരയുമായിരുന്നു എന്ന് ഏകദേശം ഉറപ്പാകുന്ന തരത്തിലുള്ള ഏറ്
അല്ലെങ്കിലും ചേച്ചിയുടെ കയ്യിൽ നിന്നും ഇരന്നു വാങ്ങുന്നത് പാറുവിന് പണ്ടേയുള്ള സ്വഭാവമാണല്ലോ.....
"ആ..... അമ്മേ.... നോക്ക് ഇത്.... "
ഏറു കിട്ടിയതുകൊണ്ടാവാം... പാറുവിൽ നിന്നും ശബ്ദങ്ങൾ ഓക്കേ വരാൻ തുടങ്ങി...
"ചോദിച്ചു വാങ്ങിയതല്ലേ... കൊണ്ടോ.... "
അമ്മക്കൂടെ കയ്യൊഴിഞ്ഞപ്പോ..... എന്തിനോ വേണ്ടി തിളച്ച സാമ്പാർ ആയി പാറു....
"ഒന്നടങ് കുട്ട്യോളെ... പ്രായം ഇത്രയായില്ലേ... ദേവു... നിനക്കെങ്കിലും കുറച്ച് ഉത്തരവാദിത്തത്തോടെ പെരുമാറിക്കൂടെ.."
അച്ഛന്റെ ഉപദേശമെത്തി...
പക്ഷേ ദേവു ചേച്ചി മറുപടി പറയാൻ ഒന്നും പോയില്ല.... അത് ഒഎടിയുണ്ടായിട്ടൊന്നുമല്ല... എന്തേലും പറഞ്ഞാൽ പിന്നേ അങ്ങോട്ട് ഉപദേശങ്ങളോട് ഉപദേശമായിരിക്കും....ഇപ്പോ മിണ്ടാതെ ഇരുന്നാൽ കുറച്ചു കഴിഞ്ഞാൽ പൊക്കോളും....
ചേച്ചി പാറുവിനെ ഒന്ന് കൂർപ്പിച്ചു നോക്കിയിട്ട് എറിഞ്ഞ ഫോൺ പെറുക്കിയെടുത്തു...
"എന്ന പോയാലോ ഏട്ടാ... "
ചെറിയച്ഛൻ അച്ഛനോടായി പറഞ്ഞു....
"ഹ പോവാം... "
ശേഷം എല്ലാവരും ഇന്നത്തെ
💬 Comments
View all comments