Chapter Title : ജാതകം ചേരുമ്പോൾ 13 [കാവൽക്കാരൻ]
ചക്കര അഭിനയിച്ചതായിരുന്നോ... ശോ.. ചേച്ചിക്ക് മനസ്സിലായതേ ഇല്ല... "
ചേച്ചി കളിയാക്കികൊണ്ടു കവിളിൽ തലോടികൊണ്ട് പറഞ്ഞു.....
ഞാൻ കല്ല്യാണിയേ ഒന്ന് നോക്കി അവൾ ചുണ്ടിലെ ചിരി ഒളിപ്പിക്കാൻ ശ്രമിക്കുകയാണ്..
അതൊരു കളിയാക്കി ചിരിയാണോ എന്ന് സംശയമില്ലാതില്ല...
അവളെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല....
ചേച്ചി ചുറ്റും ആളുണ്ടോ എന്നൊന്നും നോക്കാറില്ല.... ചേച്ചിക്ക് ഞാൻ എപ്പോഴും കുട്ടിയാണ്... ദേവു ചേച്ചിക്ക് എന്നല്ല എന്റെ എല്ലാ ചേച്ചിമാർക്കും....
പക്ഷേ ഇപ്പോ ദേവു ചേച്ചിടെ സ്ഥാനത് പാറു വല്ലോം ആണേൽ ഒരു കുത്ത് കൊടുക്കാർന്നു...
"ഇനി... പറ കല്ലു അന്ന് എന്താ ശരിക്കും ഉണ്ടായേ... "
ചേച്ചി കളിയും ചിരിയും മതിയാക്കി വീണ്ടും സീരിയസ് മോഡിലേക്ക് കയറി... പക്ഷേ എന്റെ തോളിൽ കിടന്നുകൊണ്ട് തന്നെയാണ് ഇതൊക്കെ ചെയ്യുന്നത്...
കല്ല്യാണി വെറുതെ എന്നേ ഒന്ന് പാളി നോക്കി... പക്ഷേ ഇപ്രാവശ്യം ഞാൻ ഒന്നിനും പോയില്ല....
കല്ല്യാണി അന്ന് നടന്ന കാര്യങ്ങൾ വള്ളി പുള്ളി തെറ്റാതെ പറയാൻ തുടങ്ങി.... ഓരോ സന്ദർഭത്തിനനുസരിച്ച് അവളുടെ ഓരോ എക്സ്പ്രഷനും മാറി മാറി വന്നു...
ചുരുക്കി പറഞ്ഞാൽ ഒരു അര മണിക്കൂർ കല്ല്യാണിയുടെ നാടക പ്രദർശനമായിരുന്നു...
എല്ലാതും പറഞ്ഞതിന് ശേഷം കല്ല്യാണി ഒരു നെടുവീർപ്പിട്ടു....
ഞാൻ ചേച്ചിയേ നോക്കിയപ്പോൾ കാണുന്ന മുഖഭാവം എനിക്ക് ഒരിക്കലും പരിചിതമല്ലായിരുന്നു....
"നീ... എന്താ സിദ്ധു ഇതൊന്നും ഞങ്ങളോട് പറയാതിരുന്നേ.... "
ദേവു ചേച്ചി ശബ്ദം അൽപ്പം കൽപ്പിച്ചു...
"ചേച്ചി... സത്യം പറഞ്ഞാ അത് എന്തായിരുന്നു എന്ന് എനിക്ക് ഇപ്പോഴും ഉറപ്പില്ല.... ഏകദേശം ആ കല്ല്യാണി പറഞ്ഞതു പോലേ ഒരു മനുഷ്യ രൂപം പോലേ ഓക്കേ
💬 Comments
View all comments