Chapter Title : ജാതകം ചേരുമ്പോൾ 15 [കാവൽക്കാരൻ]
ശരീരം വിറച്ചു, എന്നാൽ എങ്ങനൊക്കെയോ എഴുന്നേറ്റു.
പാറയിൽ നിന്നു വെള്ളം ഒഴുകി ചെരിപ്പിനുള്ളിലേക്ക് കടന്നപ്പോൾ,
എന്റെ ശരീരം മുഴുവനായും മഴയിൽ നനഞ്ഞിരുന്നു
കാൽ വഴുക്കാതെ നടക്കാൻ ഞാൻ കൈ കൊണ്ട് മരച്ചില്ലകൾ പിടിച്ചും, ചിലപ്പോൾ കുത്തിനിന്നും, നടക്കാൻ തുടങ്ങി...
അവസാനം ബൈക്ക് പാർക്ക് ചെയ്തിരുന്ന സ്ഥലത്തേക്ക് എത്തി.
ബൈക്കിന്റെ സീറ്റും, ഹാൻഡിലും എല്ലാം വെള്ളം നിറഞ്ഞിരിക്കുന്നു.
കീ തിരിക്കുമ്പോൾ പോലും, കൈ വിറക്കുന്നു.
അപ്പോഴാണ് കൈ മുട്ടിനു ഏറ്റ പരിക്കും എന്റെ ശ്രദ്ധയിൽ പെട്ടത്.. തലയുടെ വേദനകാരണമാവം അതൊരു വലിയ പ്രശ്നമായി തോന്നിയില്ല.. എന്നാലും മോശം പറയാത്ത രീതിയിൽ വേദനയുണ്ട്..
ഇപ്പോ ഒരിക്കൽ കൂടി വീണാൽ, പിന്നേ പുതപ്പിക്കാൻ ഒരു വെള്ളത്തുണി എടുക്കേണ്ടി വരും
എന്നൊരു ഊമ്പിയ ചിന്ത കൂടി മനസ്സിൽ വന്നു....
അല്ലെങ്കിലും എന്റെ മനസ്സോരു മൈരൻ ആണ് മറ്റുള്ളവരുടെ ഫീലിംഗ്സ് മനസിലാക്കാൻ പറ്റാത്ത തെണ്ടി 😤..
ബൈക്കിൽ ഇരുന്നു, ഹെൽമറ്റ് വെക്കുമ്പോൾ തലയിൽ വീണ്ടും വേദനയുടെ തരംഗം.
അത്കൊണ്ട് തന്നെ ആ സാധനം എടുത്തു വേഗം മാറ്റി വച്ചു...
ഇനിയാണ് ടാസ്ക് രാവിലത്തെ പോലേ ഇവൻ പണി തന്നാൽ....
ഞാൻ കിക്കറർ അടിച്ചു...ഭാഗ്യം എഞ്ചിൻ സ്റ്റാർട്ട് ആയി...
ഗിയർ മാറ്റി പതിയേ മല ഇറങ്ങിത്തുടങ്ങി.
കാറ്റ് നേരെ മുഖത്ത് അടിച്ചു,
മഴത്തുള്ളികൾ വേദനയോട് കൂടി ചേർന്നപ്പോൾ കണ്ണിൽ നിന്നു കണ്ണീർ ചേർന്നിറങ്ങി.
അത് മഴയാണോ കണ്ണീരാണോ തിരിച്ചറിയാൻ പോലും കഴിഞ്ഞില്ല.
തലയിൽ നിന്നും ചോര ഇപ്പോഴും ഒലിക്കുന്നുണ്ട്.....
തറവാട്ടിലേക്കാണ് ഞാൻ തിരിച്ചത്...
ഇപ്പോൾ നിങ്ങൾ വിചാരിക്കുന്നുണ്ടാവും ഹോസ്പിറ്റലിൽ പോവാതെ എന്തിനാ തറവാട്ടിലേക്ക് പോയി കഴപ്പ്
💬 Comments
View all comments