Chapter Title : ജാതകം ചേരുമ്പോൾ 15 [കാവൽക്കാരൻ]
കാണിക്കുന്നത് എന്ന്...
ഇവിടേ നിന്നും ഹോസ്പിറ്റലിനേ അഭേക്ഷിച്ചു തറവാട്ടിലേക്ക് കുറച്ചു ദൂരമേ ഉള്ളു...അത്രയും ദൂരം വണ്ടിയിൽ പോവുക എന്നത് സാധ്യമാണോ എന്നെനിക്ക് അറിയില്ല.അതുകൊണ്ടാണ് തറവാട്ടിലേക്ക് പോവാൻ തീരുമാനിച്ചത് അവിടേ എത്തിയാൽ കുറച്ചു മരുന്നും തുണി മണികളും ഒക്കെ ഉണ്ടാവുമെന്നത് തീർച്ച... പിന്നേ ബാക്കി കാര്യം കാർത്തു ചേച്ചി വന്നാൽ നോക്കിക്കോളും....
മലയിറങ്ങി വഴികളിൽ മഴ ഇപ്പോഴും കുത്തിയൊഴുകുന്നുണ്ട്
ബൈക്കിന്റെ ഹെഡ്ലൈറ്റിൽ നിന്ന് പൊങ്ങുന്ന വെളിച്ചം മൂടൽമഞ്ഞിൽ അലിഞ്ഞു.
വേദന കൊണ്ട് കണ്ണുകൾ പകുതി അടഞ്ഞെങ്കിലും എങ്ങനെയോ ഞാൻ വണ്ടി ഓടിച്ചു...
വീട്ടിൽ എത്തിയാൽ മതിയായിരുന്നു എന്നൊരു ആശ്വാസം മാത്രമായിരുന്നു മനസ്സിൽ.
ഏറെ നേരത്തെ പരിശ്രമത്തിനോടുവിൽ, തറവാട്ടിന്റെ വലിയ ഗേറ്റ്നു മുന്നിൽ ഞാൻ എത്തി....
അകത്തു കയറുമ്പോൾ
മഴത്തുള്ളികൾ നടപ്പുരയിൽ ചിന്നി പതിക്കുന്നുണ്ടായിരുന്നു
ഞാൻ ബൈക്ക് പാർക്ക് ചെയ്തു.. പാർക്ക് ചെയ്തു എന്നൊക്കെ പറയുന്നത് തെറ്റാവും എന്റെ കയ്യിൽ നിന്നും അത് മറിഞ്ഞു വീഴുകയായിരുന്നു ചെയ്തത്...
ഞാൻ ഉള്ളിലേക്ക് കയറി.സാധാരണ കേൾക്കുന്ന സംസാര ശബ്ദം, വെസ്സൽ അടിക്കുന്ന ശബ്‌ദം അങ്ങനെ ഒന്നുമില്ല.
അസാധാരണമായൊരു ശാന്തത.
ഞാൻ വിളിച്ചു:
“അമ്മേ…!”
ശബ്ദം ചുമരുകളിൽ തട്ടി തിരിച്ചുവന്നു,
പക്ഷേ ആരും മറുപടി പറഞ്ഞില്ല...
“മോനേ, എല്ലാവരും ക്ഷേത്രത്തിലേക്ക് കാറിൽ പോയി… ഇവിടെയിപ്പോ ആരുമില്ല…”
പിന്നിൽ നിന്നും ജോലിക്കാരി ചേച്ചി തോട്ടത്തിൽ നിന്ന് ഓടി വന്നുകൊണ്ട് പറഞ്ഞു...
അവർ പറയുന്നതും കേൾക്കാതെ ഞാൻ ഒരു കാൽ മുന്നോട്ടു വെക്കാൻ ശ്രമിച്ചു.. പക്ഷേ കാലുകൾ അനങ്ങിയില്ല.. കണ്ണുകൾ അടഞ്ഞു പോകുന്നപോലെ...
ചോര നേരെ നെറ്റിയിൽ നിന്ന് താഴേക്ക് ചിന്നി,
മഴയതുള്ളികളുമായി കലർന്ന് കഴുത്തിലേക്ക് വഴുതി
💬 Comments
View all comments