Chapter Title : ജാതകം ചേരുമ്പോൾ 15 [കാവൽക്കാരൻ]
വീഴുന്നത് അറിയാൻ കഴിഞ്ഞു.
ജോലിക്കാരി ഭീതിയോടെ വിളിച്ചു:
“അയ്യോ മോനേ… തലയിലൊക്കെ ചോര വരുന്നു!”
അവരുടെ കണ്ണുകൾ ഞെട്ടലിൽ വിറച്ചു.
അവളുടെ നിലവിളി അവിടെമാകെ മുഴങ്ങി.... അവരുടെ ശബ്ദം കേട്ട് തോട്ടത്തിൽ നിന്നും കുറച്ചുപേർ കൂടേ വരുന്നത് വ്യക്തമായല്ലെങ്കിലും ഞാൻ കണ്ടു...
എന്റെ ശരീരം വളരെയധികം തളർന്നിരുന്നു
പാദങ്ങൾ വിറക്കുന്നുണ്ട്
കൈ കൊണ്ട് അടുത്തുള്ള ടേബിളിൽ പിടിക്കാൻ നോക്കിയെങ്കിലും, കൈ വഴുതി പോയി.
കണ്ണിന് മുന്നിൽ എല്ലാം സ്ലോമോഷൻ:
വെളുത്ത ട്യൂബ് ലൈറ്റ്ന്റെ പ്രകാശം ചോരയിൽ പതിഞ്ഞു ചുവപ്പിൽ മിനുങ്ങുന്നു പോലേ...
ആഹാ...കാണാൻ നല്ല രസണ്ട്..
എന്റെ ശ്വാസം മുറിഞ്ഞുപോകുന്നു.
“ഒന്നും… ഒന്നുമില്ല…”
എന്ന് അവർ പറഞ്ഞുതീരുന്നതിന് മുമ്പേ —
ധഡം!
ശരീരം നിലത്തേക്ക് പതിച്ചു.
തലയോട് കൂടി അടർന്നപ്പോൾ ചെവിക്ക് ചുറ്റും ഒരു സൗണ്ട്.
വീഴുന്നതിനിടക്ക് എപ്പഴോ ഞാൻ മായയേ കണ്ടപോലെ തോന്നി..
കണ്ണിന് മുന്നിൽ വെളിച്ചവും ഇരുട്ടും പരസ്പരം മിന്നിമറിഞ്ഞു.
ശേഷം, എല്ലാം ഇരുട്ട്...
തുടരും......
💬 Comments
View all comments