Chapter Title : ജാതകം ചേരുമ്പോൾ 16 [കാവൽക്കാരൻ]
വാതിൽ പൊട്ടിക്കാൻ നോക്കി രണ്ട് തവണ ഉന്തിയപ്പോൾ അരുണും ആദിയും കൂടേ കൂടി....
മൂന്നുപേരും ഒരുമിച്ച് അടിച്ചപ്പോൾ ഒരു വലിയ ശബ്ദത്തോടെ വാതിൽ തുറന്നു..ഉള്ളിലേക്ക് ആദ്യം തെറിച്ചു വീണത് ഞാനാണ്
മുറിയിലേക്ക് നോക്കിയ ഞാൻ കാണുന്നത് നിലാവിന്റെ വെളിച്ചത്തിൽ വായുവിൽ നിൽക്കുന്ന മായ പെട്ടെന്ന് നിലത്തേക്ക് വീഴുന്നതാണ്....
മായ നിലത്ത് പതിച്ച ശബ്ദം കേട്ട് ഞങ്ങൾ മൂന്ന് പേരും ഉണർന്ന കണ്ണുകളോടെ അവളുടെ അടുത്തേക്ക് പോയി...
കല്ല്യാണി വേഗംതന്നെ റൂമിലെ ലൈറ്റ് ഇട്ടു അപ്പോഴേക്കും ബാക്കിയുള്ള കുടുംബാംഗങ്ങൾ എത്തി ചേർന്നിരുന്നു...
റൂമിലെ സാധനങ്ങൾ എല്ലാം അങ്ങിങായി ചിതറി കിടക്കുകയായിരുന്നു.... ജനാലയിലെ ചില്ലുകൾ പൊട്ടിയിട്ടുണ്ടായിരുന്നു...
മായയേ നോക്കിയപ്പോൾ അവൾ ബോധമറ്റുകിടക്കുകയായിരുന്നു....
അവളെ കണ്ടതും അവളുടെ അമ്മ ബോധം കെട്ട് വീണു കാരണം ഒരമ്മക്കും സഹിക്കാൻ കഴിയുമായിരുന്നില്ല ആ കിടത്തം...
അവരേ പിടിച്ചു കല്ല്യാണിയുടെ ബാക്കിയുള്ള ചേട്ടന്മാർ വേറേ മുറിയിലോട്ട് മാറ്റി...
മായ,അവളുടെ കഴുത്തിൽ വലിയ വിരൽപാടുകൾ കാണാം.. മൂക്കിൽ നിന്നും വായിൽ നിന്നും രക്തം ഒഴുകുന്നുണ്ടായിരുന്നു.....
ഒരു നിമിഷം അവളുടെ സ്ഥാനത്ത് എന്റെ കല്ല്യാണിയേ ഞാൻ കണ്ടു....
"മോളേ....കണ്ണു തുറക്ക്..... "
ആദി അവളെ തട്ടി വിളിക്കാൻ ശ്രമിച്ചു... പക്ഷേ ശ്വാസമെടുക്കുന്നുണ്ടെങ്കിലും അവൾ അനങ്ങുന്നില്ല...
ആദി അവളേ കോരിയെടുത്തു ബെഡിൽ കിടത്തി....
അപ്പോഴേക്കും കാർത്തു ചേച്ചിയും എത്തി... ചേച്ചി എത്തിയതും അവളുടെ പൾസ് ചെക്ക് ചെയ്തു.... ശേഷം കഴുത്തിലെ വിരൽ പാടുകളിൽ വിരലോടിച്ചു....
ഞാൻ ചേച്ചിയുടെ കൈകളിലേക്ക് സൂക്ഷിച്ച് നോക്കി... ആ കൈകൾ വിറക്കുന്നുണ്ടായിരുന്നു...
പെട്ടെന്നാകെ റൂമിൽ ഒരു തണുത്ത കാറ്റ് വീശി എന്റെ രോമങ്ങൾ എഴുനേറ്റ് നിൽക്കുന്നത്
💬 Comments
View all comments