Chapter Title : ജാതകം ചേരുമ്പോൾ 16 [കാവൽക്കാരൻ]
കേട്ടു....
അതൊരു പരിചയമുള്ള ശബ്ദമായിട്ടാണ് എനിക്ക് തോന്നിയത്.....പുറത്ത് ഇങ്ങനെ മഴ പെയ്യുമ്പോഴും ആ നിലവിളി ശബ്ദം ഈ റൂമിൽ വരേ കേൾക്കണമെങ്കിൽ....
എന്റെ മനസ്സിൽ ഒരു ആശങ്ക ഉയർന്നു...
"ആാാാാ.......... ആാാാാ............ "
വീണ്ടും ഞാനാ ശബ്ദം കേട്ടു.....
മായ..... ഇതവളുടെ ശബ്ദമല്ലേ.....
ഞാനും കല്ല്യാണിയും പരസ്പരം ഒന്ന് നോക്കി.....
ശേഷം അവളുടെ കയ്യും പിടിച്ച് ഞാൻ മായയുടെ മുറിയിലേക്ക് ഓടി...
അവളുടെ മുറിയുടെ വാതിൽ അടുക്കുന്തോറൂം വ്യത്യസ്ത ശബ്ദങ്ങൾ റൂമിനുള്ളിൽ നിന്നും കേട്ടുകൊണ്ടിരിന്നു...
ഡോറിനടുത്തെത്തിയതും ഞാൻ തുറക്കാൻ ശ്രമിച്ചു...
പക്ഷേ ഉള്ളിൽ നിന്നും പൂട്ടിയിട്ടുണ്ടായിരുന്നു.....
ചവിട്ടിപൊളിക്കാൻ ശ്രമിച്ചാലും എന്നെകൊണ്ട് ഒറ്റക്ക് നടക്കുന്നകാര്യമാല്ലായിരുന്നു അത്. കാരണം പഴയ വീടും ഫർണിച്ചറുമൊക്കെയായതിനാൽ എല്ലാതും നിർമിച്ചിരിക്കുന്നത് നല്ല ബലമുള്ള തടികളിലാണ്.....
അങ്ങനെയുള്ള ഈ വാതിൽ ഒറ്റക്ക് ഒരു മനുഷ്യൻ ചവിട്ടി പൊളിക്കുക എന്നുള്ളത് അസാധ്യമായ കാര്യമാണ്...
എന്നിരുന്നാലും ഞാൻ വെറുതെ ഒരു ശ്രമം നടത്തി.... പക്ഷേ ഒന്നും തന്നെ സംഭവിച്ചില്ല...
മുറിയിൽ നിന്നും വീണ്ടും ഒരു ശബ്ദങ്ങൾ കേട്ടുകൊണ്ടിരുന്നു...
"കല്ലു നീ പോയി ആരെയെങ്കിലും വിളിച്ചുകൊണ്ടുവാ... "
അവൾ കേട്ടതും സഹായത്തിനു വേണ്ടി ഓടാൻ തുടങ്ങി...
പക്ഷേ അതിനു മുന്പേ എല്ലാവരും എത്തി തുടങ്ങിയിരുന്നു...
ആദ്യം എത്തിയത് അരുണും ആദിയുമാണ്...
അവരും നിലവിളി ശബ്ദം കേട്ടതുകൊണ്ട് വന്നതാവണം...
"മോളേ മായേ.... "
ആദി വാതിലിൽ മുട്ടികൊണ്ട് പറഞ്ഞു...
പക്ഷേ ഉള്ളിൽ നിന്നും ശബ്ദങ്ങൾ ഒന്നും വന്നില്ല...
അതെന്നെ കൂടുതൽ പേടിപ്പിച്ചു.... വലിയതെന്തോ വരുന്നതിനു മുമ്പുള്ള ശാന്തത പോലെയാണ് എനിക്ക് അത് തോന്നിയത്...
പിന്നേ ഒന്നും നോക്കിയില്ല... എന്റെ ഷോൾഡർ കൊണ്ട്
💬 Comments
View all comments