0%

Chapter Title : ജാതകം ചേരുമ്പോൾ 16 [കാവൽക്കാരൻ]

നടുങ്ങുന്നുവെന്ന് തോന്നി.

ഞാനും കല്ല്യാണിയും ശ്വാസം പിടിച്ച് ആ മൂലയിലേക്ക് വീണ്ടും നോക്കി.

പക്ഷേ…

അവിടെ… ഒന്നുമില്ല.

അവസാനം കണ്ടത്

രണ്ട് ചുവന്ന കണ്ണുകളുമായി ഞങ്ങളേ നോക്കി നിന്ന ഭീകര രൂപം.

പക്ഷേ ഇപ്പോൾ, ആ മൂലയിലൊക്കെ വെറും ഇരുട്ടാണ്.

"അവൾ പോയി..... "

യന്ദ്രികമെന്നോണം ഞാൻ പറഞ്ഞു പോയി....

കല്ല്യാണി ബെഡിൽ നിന്നും എഴുന്നേറ്റ് വേഗം പോയി റൂമിലെ ലൈറ്റ് ഇട്ടു....

റൂമിലൊട്ടാകെ വെളിച്ചം പരന്നതും

കല്ല്യാണി വിറച്ച് എന്റെ അടുത്തേക്ക് വീണ്ടും ഓടി വന്നു.

അവളുടെ കണ്ണുകളിൽ കണ്ണുനീർ നിറഞ്ഞു തിളങ്ങുന്നു,

ശ്വാസം പിടിച്ചു നിന്ന അവസ്ഥ.

"സിദ്ധു... ആ രൂപം എന്താണ്, നിനക്ക് എങ്ങനെയറിയാം അത് അവളാണെന്ന്. നീ...നീ എന്താ എന്നിൽ നിന്നും മറച്ചുവെക്കുന്നെ...?"

അവളുടെ ആ ചോദ്യത്തിനുമുന്നിൽ ഞാൻ പകച്ചു പോയി....അവളോടെന്തു പറയും ഞാൻ....

എനിക്ക് മറുപടിയുണ്ടായിരുന്നില്ല ഞാൻ ജനലിന് പുറത്തേക്ക് നോക്കി

മഴ ഇപ്പോഴും പെയ്യുകയാണ്.

എന്നാൽ ഓരോ മിന്നൽ വീഴുമ്പോഴും

അത് മതിലുകളിലും, നിലത്തും, കണ്ണാടിയിലും

ആ ഇരുണ്ട രൂപത്തിന്റെ പ്രതിബിംബങ്ങൾ

ഒരു നിമിഷം മാത്രം തെളിഞ്ഞു മായുന്നതുപോലെ തോന്നി.

കല്ല്യാണി എന്റെ കൈ ശക്തമായി പിടിച്ചു,

"എടാ... നമ്മൾ ഇവിടെ നിന്നു പോകണം... എനിക്ക് സഹിക്കാനാവില്ല..."

അവളുടെ ശബ്ദം നടുങ്ങി പൊട്ടിത്തെറിക്കുമ്പോൾ,

എന്റെ മനസ്സിൽ ഒരു തരം ആശങ്കയാണ് ഉയർന്നത്

പോകാൻ കഴിയില്ല.

കാരണം ഇത് ഞങ്ങൾ ഇവിടേ നിന്നും പോയതുകൊണ്ട് മാത്രം അവസാനിക്കുന്ന ഒരു കാര്യമല്ല...എന്ന് ആരോ എന്നോട് പറയുന്നതുപോലെ തോന്നി....

"ആാാാാാ..................... "

കല്ല്യാണിയേ ആശ്വസിപ്പിക്കുന്നതിനു മുന്പേ മറ്റൊരു നിലവിളി ശബ്ദം കൂടേ ഞങ്ങൾ

💬 Comments

View all comments