Chapter Title : ജാതകം ചേരുമ്പോൾ 16 [കാവൽക്കാരൻ]
അവൾ അനങ്ങുന്നില്ല...
ആദി അവളേ കോരിയെടുത്തു ബെഡിൽ കിടത്തി....
അപ്പോഴേക്കും കാർത്തു ചേച്ചിയും എത്തി... ചേച്ചി എത്തിയതും അവളുടെ പൾസ് ചെക്ക് ചെയ്തു.... ശേഷം കഴുത്തിലെ വിരൽ പാടുകളിൽ വിരലോടിച്ചു....
ഞാൻ ചേച്ചിയുടെ കൈകളിലേക്ക് സൂക്ഷിച്ച് നോക്കി... ആ കൈകൾ വിറക്കുന്നുണ്ടായിരുന്നു...
പെട്ടെന്നാകെ റൂമിൽ ഒരു തണുത്ത കാറ്റ് വീശി എന്റെ രോമങ്ങൾ എഴുനേറ്റ് നിൽക്കുന്നത് ഞാൻ ശ്രദ്ധിച്ചു...
വലിയ ശബ്ദത്തോടെ ജനലുകളും വാതിലുകളും തനിയെ അടഞ്ഞു...
എല്ലാവരുടെയും ശ്രദ്ധ മായയിലേക്കയത്തിനാൽ ആരും തന്നെ അത് ശ്രദ്ധിച്ചില്ല... പക്ഷേ എനിക്കത് ശ്രദ്ധിക്കാതിരിക്കാനുമായില്ല....
ഞാൻ കല്ല്യാണിയേ എന്റെ അരികിലേക്ക് വിളിച്ചു അവളുടെ കൈ മുറുകെ പിടിച്ചു....
"പാറു നീ കുറച്ചു വെള്ളമെടുത്തെ... "
നന്ദു ചേച്ചി വിളിച്ചു പറഞ്ഞു....
നന്ദു വേഗം വെള്ളം കൊണ്ട് വന്നു.
ജഗ്ഗിലെ വെള്ളം കൈയിൽ എടുത്തു ചേച്ചി മായയുടെ മുഖത്തേക്ക് അല്പം അല്പം തളിച്ചു.
ഒരു നിമിഷം ഒന്നും സംഭവിച്ചില്ല.
എല്ലാവരും അവളെ തന്നെ നിറഞ്ഞ കണ്ണുകളോടെ നോക്കിക്കൊണ്ടേയിരുന്നു.
ചേച്ചി വീണ്ടും തളിച്ചപ്പോൾ
പെട്ടെന്ന് അവളുടെ കണ്ണ് വിറച്ച് തുറന്നു.അവളുടെ ശ്വാസം ഉച്ചത്തിൽ പുറത്ത് വന്നപ്പോൾ എല്ലാവർക്കും ആശ്വാസം പോലെ തോന്നി.
"മായേ... മോളേ..."
ആദിയുടെ വാക്കുകളിൽ വിറയലുണ്ടായിരുന്നു...
അവൾ പതുക്കെ തല തിരിച്ച് ഞങ്ങളെയൊക്കെ നോക്കി.
ആ കണ്ണുകളിൽ പേടിയാണ് നിറഞ്ഞിരുന്നത്. കണ്ണിനുള്ളിൽ ആർക്കും കണ്ടുകൂടാത്ത ഇരുണ്ടൊരു പ്രതിബിംബം പോലെ.
അവൾ ബുദ്ധിമുട്ടി സംസാരിക്കാൻ തുടങ്ങി...
"ഇവിടെ... ഇവിടെ... ആരോ... ആരോ"
അവൾക്ക് മുഴുമിപ്പിക്കാൻ സാധിച്ചില്ല അതിനു മുന്പേ അവൾ കരയാൻ തുടങ്ങിയിരുന്നു
"ആരാ മോളേ... ആരാ..."
അരുണ് വിറച്ച് ചോദിച്ചു....
ഈ മൈരൻ ഇതെന്താ ചോദിക്കുന്നെ വാതിൽ തുറന്നപ്പോ ഇവനും കണ്ടതല്ലേ ആ രൂപം
എനിക്ക് ദേഷ്യം ഇരച്ചു കയറാൻ തുടങ്ങി...
അവൾ മുറിയിലെ ഒരു കോണിലേക്ക് വിരൽ ചൂണ്ടി.
പക്ഷേ അവിടെ ഒന്നും കാണുന്നില്ലായിരുന്നു...
"എന്നെ... കഴുത്തു ഞെരിച്ചതു... മനുഷ്യനല്ല..."
എന്തോ ഓർത്തെടുത്ത പോലേ അവൾ വിറച്ചുകൊണ്ട് പറഞ്ഞു.
അതുകേട്ടതും കല്ല്യാണി എന്റെ അരികിലേക്ക് ഒട്ടിപ്പിടിച്ചു.കല്ല്യാണി മാത്രമായിരുന്നില്ല എല്ലാവരും അവളുടെ ആ വാക്കുകൾ കേട്ട് നടുങ്ങിയിരുന്നു.ഞാൻ അവളുടെ കൈ പിടിച്ച്
💬 Comments
View all comments