Chapter Title : ജാതകം ചേരുമ്പോൾ 16 [കാവൽക്കാരൻ]
പക്ഷേ ആ ശബ്ദത്തിലെ പേടിയും ഞാൻ തിരിച്ചറിഞ്ഞു....
"എങ്ങോട്ട്.... "
മറുപടിയായി അവൾ റൂമിന്റെ ഒരു മുക്കിലേക്ക് കൈ ചൂണ്ടി....
അവൾ ചൂണ്ടിയാ സ്ഥലത്തേക്ക് ഞാൻ നോക്കി.... കണ്ണുകളിൽ ഇപ്പോഴും പൂർണമായും തെളിച്ചം കിട്ടുന്നില്ല..... ഞാൻ നോക്കിയപ്പോൾ അവിടേ ഒന്ന് കണ്ടില്ല...
"എന്റെ കല്ലു എന്താടി നിന്റെ പ്രശ്നം അവിടെയൊന്നും ഒന്നുമില്ല..... "
ഞാൻ വീണ്ടും ഉറങ്ങാൻ കിടന്നതും അവൾ എന്റെ കയ്യിലൊന്നു നുള്ളി...
ആ നുള്ളാളോട് കൂടേ എന്റെ ഉള്ള ഉറക്കവും പമ്പ കടന്നു...
"എന്താടി മൈരേ നിന്റെ പ്രശ്നം.... "
ഉറക്കം മുറിഞ്ഞു പോയതിന്റെ ദേഷ്യത്തിൽ ഞാൻ അവളോട് ചോദിച്ചു...
"അങ്ങോട്ട് ഒന്ന് നോക്കടാ.... അവിടേ എന്തോ ഉണ്ട്.. എനിക്ക് വല്ലാതെ പേടിയാവുന്നു... "
കല്ല്യാണിയുടെ ശബ്ദം ദയനീയമായി....
ഞാൻ അവൾ ചൂണ്ടിയ സ്ഥലേക്ക് വീണ്ടും നോക്കി... അവിടെ ഒരു കറുത്ത രൂപം ഞാൻ കണ്ടു.ഉറക്കം പൂർണമായും പോയതുകൊണ്ട് തന്നെ നല്ല തെളിച്ചമുണ്ടായിരുന്നു കണ്ണിനു
സൂക്ഷിച്ച് നോക്കിയപ്പോൾ കണ്ടത്
കറുത്ത ഒരു മനുഷ്യ രൂപം… തല താഴ്ത്തി, ഒരു മൂലയിലെ ഇരുട്ടിനുള്ളിൽ ഒളിച്ചിരിക്കുന്നു പോലെയാണ് തോന്നിയത്..
ഹൃദയം നെഞ്ചിൽ നിന്ന് പുറത്തേക്ക് ചാടി വരുന്നതുപോലെ തോന്നി.
കല്ല്യാണിയുടെ കൈകൾ എന്റെ കൈകളിൽ വിറച്ചു പിടിച്ചിരിക്കുന്നു.
"സിദ്ധു... അത്... അത് ആരാ..."
അവളുടെ ശബ്ദം പൊട്ടിത്തെറിക്കുന്നതിന് മുമ്പേ തന്നെ
ആ രൂപം അല്പം തല ഉയർത്തി!
രണ്ട് തീപൊരി പോലെ മിന്നുന്ന കണ്ണുകൾ!
ഞങ്ങളേ തന്നെ നോക്കി നിൽക്കുകയാണ്
ആ കാഴ്ച കണ്ടതും
കല്ല്യാണി എന്റെ നെഞ്ചിൽ മുഖം കുത്തി പിടിച്ചു.
"സിദ്ധു... എനിക്ക്...എനിക്ക് അങ്ങാൻ
💬 Comments
View all comments