0%

Chapter Title : ജാതകം ചേരുമ്പോൾ 16 [കാവൽക്കാരൻ]

അറിയാം എല്ലാം നിന്റെ കഴപ്പ് കാരണമാണ് എന്ന്, നിനക്ക് വല്ല അറിവുമുണ്ടോ രാവിലെ മുതൽ ഞാൻ തിന്ന തീയ്യിന്റെ കണക്ക് എത്ര പ്രാവശ്യം ഞാൻ നിന്നേ വിളിച്ചു... നിനക്ക് ഫോൺ എടുക്കാൻ ഒന്നും അറിയില്ലെങ്കിൽ ആ മൈരൊക്കെ എടുത്തുകൊണ്ടു കള...... എനിക്ക് എനിക്ക് സത്യായിട്ടും നല്ല ദേഷ്യം വരുന്നുണ്ട്... തലയിലെ ബാക്കിയുള്ള സ്ഥലം കൂടേ തല്ലി പൊട്ടിക്കേണ്ടെങ്കിൽ മര്യാദക്ക് എന്നേ തലോടിക്കോ....നിനക്കെയ് നിനക്ക് കല്ല്യാണി ആരാന്ന് ശരിക്കും അറിയില്ല..."

എന്താപ്പോ ഇവിടേ ഉണ്ടായേ...😳

ഇവൾ കടിക്കോ

അവളുടെ മറുപടി കേട്ട് ആകെ തരിച്ചിരിക്കുകയാണ് ഞാൻ.... ആദ്യായിട്ടാ കല്ല്യാണി തെറി ഒക്കെ വിളിക്കുന്നത് ഞാൻ കേൾക്കുന്നത്... അത്രയും നേരം അടക്കി പിടിച്ച എല്ലാ വികാരങ്ങളും അവളുടെ ആ പറച്ചിലിൽ ഉണ്ടായിരുന്നു...

കല്ല്യാണി പഴയത് പോലേ ആവാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും ഇത് കുറച്ചു കൂടി പോയി...

ഞാൻ എന്റെ കയ്യിലേക്ക് നോക്കുമ്പോൾ അവൻ ആദ്യം തന്നെ കല്ല്യാണിയുടെ തലയിൽ സ്ഥാനം പിടിച്ചിരുന്നു...ഇതൊക്കെ എപ്പോ....😐

പുറത്തെ മഴയുടെയും ഇടിയുടെയും ശബ്ദം കൂടി കൂടി വന്നു മുറിയിലാകെ തണുപ്പ് കയറാൻ തുടങ്ങി...

ഇതിനിടയിൽ എപ്പഴോ ഞാൻ ഉറക്കത്തിലേക്ക് വഴുതി വീണു.... എന്റെ നെഞ്ചിൽ തലചായ്ച്ചു അവളും...

"സിദ്ധു..... സിദ്ധു....എടാ കണ്ണ് തുറക്ക്..."

കല്ല്യാണിയുടെ തട്ടിവിളി കേട്ടാണ് ഞാൻ കണ്ണു തുറന്നത്....

"എന്താടി.... "

പാതി തുറന്ന കണ്ണുകളുമായി ഞാൻ അവളെ നോക്കി... റൂമിൽ ഇപ്പോഴും ഇരുട്ടാണ് നിലാവിന്റെ ഒരു ചെറിയ വെട്ടം മാത്രമേയുള്ളു..... ഇവൾക്കിതെന്തിന്റെ കേടാ നട്ടപാതിരക്ക് മനുഷ്യന്റെ ഉറക്കം കളയാൻ....

"എടാ അങ്ങോട്ട് നോക്ക്.... "

വളരെ പതിഞ്ഞ ശബ്ദത്തിലായിരുന്നു അവളുടെ സംസാരം....

💬 Comments

View all comments