0%

Chapter Title : ജാതകം ചേരുമ്പോൾ 16 [കാവൽക്കാരൻ]

മാത്രമായിരുന്നില്ല എല്ലാവരും അവളുടെ ആ വാക്കുകൾ കേട്ട് നടുങ്ങിയിരുന്നു.ഞാൻ അവളുടെ കൈ പിടിച്ച് ആശ്വസിപ്പിക്കാനായി നോക്കുമ്പോഴും എന്റെ നെഞ്ചിനുള്ളിലെ ഭയം ആളിക്കത്താൻ തുടങ്ങിയിരുന്നു....

ആ ദിവസം മാണിക്യൻ പറഞ്ഞ വാക്കുകൾ എന്റെ കാതുകളിൽ അലയടിച്ചു...

'ആ ആത്മാവിന് കയറാൻ പറ്റുന്ന രണ്ടു ശരീരമേ നിങ്ങളുടെ തറവാട്ടിലുള്ളു...'

ഒന്ന് കല്യാണിയാണെകിൽ മറ്റൊന്ന്...

ഞാൻ മായയേ വീണ്ടും നോക്കി

ഞങളുടെ കണ്ണുകൾ തമ്മിൽ ഉടക്കിയതും അവൾ ബെഡിൽ നിന്നും എഴുന്നേറ്റ് വന്നെന്നെ കെട്ടി പിടിച്ചു കരയാൻ തുടങ്ങി..

ഞാൻ അവളെ ചേർത്തുപിടിച്ചു.

മുറിയിലെ എല്ലാവരും മൗനമായി നിന്നു. ആരും സംസാരിച്ചില്ല.

"മാണിക്യനെ വിളിക്ക്.... "

എവിടെ നിന്നോ ഒരു ശബ്ദം വന്നു

തിരിഞ്ഞു നോക്കിയപ്പോൾ മുത്തശ്ശിയാണ്..

ഓഹ് ഈ തള്ളയോക്കെ ഇവിടെയുണ്ടായിരുന്നോ...

മുത്തശ്ശിയുടെ മുഖത്ത് ഒരു പേടിയുണ്ടായിരുന്നു പക്ഷേ ഇതെല്ലാം മുൻകൂട്ടി കണ്ടപ്പോലുള്ള ഒരു തരം പേടിയായിരുന്നെന്ന് മാത്രം...

"കേശവ ഞാൻ പറഞ്ഞത് കേട്ടില്ലേ നീ വേഗം മാണിക്യനെ വിളിക്കു എന്ന്... "

തള്ള അച്ഛനോടായി കിടന്ന് അലറാൻ തുടങ്ങി...

അച്ഛൻ വേഗം ഫോണെടുത്തു മാണിക്യനെ വിളിച്ചു... പക്ഷേ ആരും എടുത്തില്ല

മായ ഇപ്പോഴും എന്റെ നെഞ്ചിലാണ് അവളേ ആശ്വസിപ്പിക്കാൻ കല്ല്യാണിയും ശ്രമിക്കുന്നുണ്ട്..

"രാജീവനെ വിളിക്ക്.... "

മാണിക്യനെ വിളിച്ചിട്ടു കിട്ടാതെയായത് കണ്ടപ്പോൾ മുത്തശ്ശി വീണ്ടും ഉത്തരവിറക്കി...

അച്ഛൻ രാജീവന് ഡയൽ ചെയ്തു...

സ്പീക്കറിൽ ഇട്... അതൊരു പരുക്കൻ ശബ്ദമായിരുന്നു...

തിരിഞ്ഞു നോക്കിയപ്പോൾ മഹാദേവനാണ്...

ഞാൻ അയാളെ ഒന്ന് ഇരുത്തി നോക്കി സ്വന്തം മോൾ ഈ അവസ്ഥയിൽ കിടക്കുമ്പോഴും ഇയാളുടെ മുഖത്ത് ഒരു തരി വിഷമം പോലുമില്ലല്ലോ....ഇയാളേം ഇയാളുടെ തന്തനേം

💬 Comments

View all comments