Chapter Title : ജാതകം ചേരുമ്പോൾ 16 [കാവൽക്കാരൻ]
കാണുന്നത് എന്റടുത്തായി ഉറങ്ങുന്ന ദേവുചേച്ചിയെയാണ്..
ചേച്ചി എന്റെ ഒരു കൈ മുഖത്തോട് മുറുക്കി പിടിച്ച് ഉറങ്ങുകയാണ്.... കവിളിൽ കരഞ്ഞതിന്റ പാടുകൾ കാണാം...
പാവം....
വയ്യാഞ്ഞിട്ട് പോലും ഞാൻ ചുറ്റും ഒന്ന് കണ്ണോടിച്ചു.. എല്ലാ ചേച്ചിമാരും റൂമിന്റെ അവിടെയും ഇവിടെയുമായി ഉണ്ട്.... എല്ലാവരും ഉറങ്ങുകയാണ്...
പക്ഷേ എത്ര നോക്കിയിട്ടും കല്ല്യാണിയേ മാത്രം കണ്ടില്ല.... അവളുടെ പിണക്കം ഇനിയും മാറിയില്ലേ...
ഞാൻ ദേവു ചേച്ചി പിടിച്ചിരിക്കുന്ന കൈ ഒന്ന് വിടുവിക്കാൻ നോക്കി....
മ്മഹ് നടക്കുന്നില്ല.... കൈ എടുക്കുന്തോറും ചേച്ചി കൈ മുറുക്കെ പിടിക്കുകയാണ്
ഞാൻ വീണ്ടും ശ്രമിച്ചു.... കാരണം കൂടുതൽ നേരം കിടന്നതുകൊണ്ടാവാം നടു നല്ല വേദന...
ഒടുവിൽ ചേച്ചിയുടെ കയ്യിൽ നിന്നും എന്റെ കൈ അടർത്തിമാറ്റി സാവധാനം ബെഡിൽ നിന്നും എഴുന്നേറ്റിരുന്നു...
"സിദ്ധു..... "
ഇരുന്നതും പെട്ടെന്നൊരു വിളി വന്നു....
നോക്കിയപ്പോൾ പാറുവാണ്... അവളുടെ വിളി കേട്ട് ബാക്കിയുള്ളവരും എഴുന്നേറ്റു....
ശേഷം പാറു എന്റെ നേർക്ക് ഓടി വന്നു...
“സിദ്ധു.....”
ആ ഒരു വിളി മാത്രമേ ഞാൻ കേട്ടുള്ളു... അപ്പോഴേക്കും പാറു എന്നേ കെട്ടി പിടിച്ചു കരയാൻ തുടങ്ങിയിരുന്നു....എത്ര ആശ്വസിപ്പിക്കാൻ ശ്രമിച്ചിട്ടും കരച്ചിലിന്റെ ശക്തിയും കെട്ടി പിടിച്ചതിന്റെ മുറുക്കവും കുറഞ്ഞില്ല....
അവസാനം ദേവു ചേച്ചിയും കാർത്തു ചേച്ചിയും കൂടിയാണ് പാറുവിനെ എന്നിൽ നിന്നും അടർത്തിയത്...
ഞാൻ ദേവു ചേച്ചിയേ ഒന്ന് നോക്കി..
ഉറക്കം വിട്ട കണ്ണുകൾ ചുവന്നിരുന്നു—
ആ കണ്ണുകളിൽ ഞാൻ കണ്ടത് എത്ര കരഞ്ഞാലും തീരാത്തൊരു സ്നേഹവേദനയായിരുന്നു
ചേച്ചി എന്റെ കൈ വീണ്ടും പിടിച്ചു:
എന്തോ പറയാൻ വന്നപ്പോഴേക്കും ആ ചുണ്ടുകൾ വിറച്ചു....പിന്നേ എത്ര ശ്രമിച്ചിട്ടും ചേച്ചിയുടെ
💬 Comments
View all comments