0%

Chapter Title : ജാതകം ചേരുമ്പോൾ 16 [കാവൽക്കാരൻ]

വായിൽ നിന്നും വാക്കുകൾ വന്നില്ല... അവസാനം ചേച്ചിയും കീഴടങ്ങി.... ശബ്ദമില്ലാതെ മുഖം കുനിച്ചു ചേച്ചി കരയാൻ തുടങ്ങി... ഒരു എങ്ങൽ മാത്രമായിരുന്നു എനിക്ക് കേൾക്കാൻ സാധിച്ചത്...

എന്റെ ഉള്ളിൽ ഒന്നുകൂടി വേദനയുണർന്നു

അത് തലവേദനയല്ല… മറിച്ച് ചേച്ചിമാരുടെ കണ്ണുനീർ കണ്ടുള്ള കുറ്റബോധമായിരുന്നു..

ചേച്ചിയേ നന്ദു ചേച്ചി പുറത്തേക്ക് കൊണ്ടുപോയി... കരഞ്ഞു തളർന്ന പാറുവിനോടും ഞാൻ പുറത്ത് പോയി ഒന്ന് മുഖം ഒക്കെ കഴുകി വരാൻ ആവശ്യപ്പെട്ടു... ആദ്യം വിസമ്മതിച്ചെങ്കിലും അവളും റൂമിന് വെളിയിലോട്ട് പോയി...

രാവിലേ എങ്ങനെയാണോ മഴ ഇപ്പോഴും അതുപോലെ തകർത്തു പെയ്യുന്നുണ്ട്...ഒരു തരം ഊമ്പിയ മഴ അത് ഇന്ന് പെയ്തില്ലായിരുന്നെങ്കിൽ എന്റെ ചേച്ചിമാരുടെ കണ്ണുനീർ എനിക്ക് കാണേണ്ടി വരില്ലായിരുന്നു... 😤

"മോനേ ഇപ്പോ എങ്ങനുണ്ടടാ... "

എന്നേ ചിന്തകളിൽ നിന്നും ഉണർത്തിയത് കാർത്തു ചേച്ചിയുടെ ചോദ്യമായിരുന്നു..

"വേദനയുണ്ട്... പക്ഷേ കുഴപ്പമില്ല ചേച്ചി... "

ചേച്ചി തലയിലെ കെട്ടും ബാൻഡേജും പരിശോധിക്കുകയാണ്...

"ആ കുട്ടി നന്നായിട്ട് കെട്ടിയിട്ടുണ്ട്... "

കാർത്തു ചേച്ചി തലയിലെ കെട്ടിൽ പിടിച്ചു കൊണ്ട് പറഞ്ഞു...

ഏഹ്ഹ് അപ്പോ ഇത് ചേച്ചി കെട്ടിയതല്ലേ.. 🤔

"ഏത് കുട്ടി... "

ഞാൻ സംശയം തീർക്കാനായി ചോദിച്ചു...

"മായ..., ഞങ്ങൾ വരുന്ന വരേ അവൾ നിന്റൊപ്പം ഇവിടേ ഉണ്ടായിരുന്നു... കുഴപ്പമൊന്നുമില്ല പക്ഷേ ചോര കുറച്ചു പോയിട്ടുണ്ട് എന്നാ ആ കുട്ടി പറഞ്ഞേ.."

ചേച്ചി എന്റെ മുടി ഒതുക്കികൊണ്ട് പറഞ്ഞു..

ബോധം പോവുന്നതിനു മുന്പേ കണ്ട മായയുടെ മുഖം മനസ്സിലേക്ക് വന്നുകൊണ്ടിരിന്നു..

അപ്പോഴേക്കും ബാക്കിയുള്ളവരൊക്കെ മുഖം കഴുകി വന്നിരുന്നു...

പക്ഷേ അപ്പോഴും എനിക്ക് കല്ല്യാണിയുടെ മുഖം കാണാനായില്ല...

💬 Comments

View all comments