Chapter Title : ജാതകം ചേരുമ്പോൾ 16 [കാവൽക്കാരൻ]
എല്ലാവരും വീണ്ടും വന്നെന്റെ അടുത്തിരുന്നു...
"ബാക്കി ഉള്ളവരൊക്കെ എവിടെ... "
ഞാൻ ദേവുചേച്ചിനോടായി ചോദിച്ചു...
പ്രധാനമായും കല്ല്യാണി എവിടെ എന്നറിയാനായിരുന്നു ആ ചോദ്യം...
"അവരൊക്കെ താഴെ ഉണ്ട്... ഞാൻ മനപ്പൂർവം ഇങ്ങോട്ട് വരണ്ട എന്ന് പറഞ്ഞതാ.... നിനക്ക് അറിയില്ലേ അമ്മയുടെ ഒക്കെ കാര്യം... ആ പാവം ഇപ്പോ തന്നെ ഒരുപാട് കരഞ്ഞിട്ടുണ്ട്.. കുറച്ചു കഴിഞ്ഞ് വന്ന് കണ്ടോളും.... "
അതേതായാലും നന്നായി അവരുടെ വിഷമം കൂടേ കാണേണ്ടി വന്നില്ലല്ലോ. പക്ഷേ ഇപ്പോഴും കല്ല്യാണി എവിടെ എന്ന് മാത്രം അറിയാൻ കഴിഞ്ഞില്ല...
"എന്താ ഉണ്ടായേ... "
നന്ദു ചേച്ചിയുടെ ചോദ്യമെത്തി....
ഞാൻ നടന്ന കാര്യങ്ങൾ ഒക്കെ നല്ല വിശദമായി തന്നെ പറഞ്ഞു...
എല്ലാം കേട്ടു കഴിഞ്ഞപ്പോൾ ദേവു ചേച്ചി എനിക്ക് കാണാൻ മാത്രമായി ഒരു നോട്ടം നോക്കി...
ആ കണ്ണുകളിൽ ഇപ്പോഴും ഞാൻ പറഞ്ഞത് വിശ്വാസമായിട്ടില്ല എന്ന് എനിക്ക് ബോധ്യമായി...
ഒരു പക്ഷേ ആ വീടുമായി എന്തെങ്കിലും ബന്ധ മുണ്ടോ എന്നായിരിക്കും ചേച്ചി വിചാരിച്ചിട്ടുണ്ടാവുക....
ചേച്ചിയെ കുറ്റം പറയാനുമാവില്ല... കാരണം വിശ്വസിക്കാവുന്നതിനുമപ്പുറമല്ലേ ആ വീടിനെ ചുറ്റി പറ്റിയുള്ള കാര്യങ്ങൾ...
ഞാൻ ചേച്ചിക്കും എന്റെ കണ്ണുകൾ കൊണ്ട് സത്യമാണെന്ന രീതിയിൽ മറുപടി കൊടുത്തു....
അത് കണ്ടതും ചേച്ചിയുടെ മുഖത്ത് ഒരു ആശ്വാസം ഞാൻ കണ്ടു...
"എന്നാലും സിദ്ധു നീ അവളോടുള്ള വാശിക്കാണോ ഇതൊക്കെ ചെയ്തേ..., അതുകൊണ്ടല്ലേ തലയിൽ കെട്ടും കെട്ടി ഇവിടേ കിടക്കുന്നെ "
ദേവു ചേച്ചി അടിക്കാൻ കൈ ഓങ്ങി കൊണ്ട് പറഞ്ഞു....
എനിക്ക് പക്ഷേ ആ ചോദ്യത്തിന് മറുപടി പറയാൻ ഉണ്ടായിരുന്നില്ല... കാരണം ഇതെല്ലാം പൂർണമായും എന്റെ
💬 Comments
View all comments