0%

Chapter Title : ജാതകം ചേരുമ്പോൾ 16 [കാവൽക്കാരൻ]

കഴപ്പ് മാത്രമാണ്... എനിക്ക് എന്നോട് തന്നെ ന്യായീകരിക്കാൻ വാക്കുകൾ കിട്ടുന്നില്ല പിന്നേ അവരോടെന്തു പറയാനാണ്...

"സോറി... "

ഞാൻ തല താഴ്ത്തിപതുക്കെ പറഞ്ഞു...

അത് പറഞ്ഞതും എന്റെ തോളിൽ ഒരടി കിട്ടി.. വലിയ ശക്തിയിൽ ഒന്നുമല്ലയായിരുന്നു

തല ഉയർത്തി നോക്കിയപ്പോൾ ദേവു ചേച്ചിതന്നെയാണ്

ആ മുഖത്ത് ദേഷ്യം ഇരച്ചുകയറുന്നത് ഞാൻ കണ്ടു...

"നിന്റെ ഒരു സോറി... നീ ആ വഴി പോയപ്പോൾ തുടങ്ങിയതാണ് കല്ല്യാണിയുടെ ടെൻഷൻ ഷോപ്പിംഗിന് വന്നിട്ട് പോലും അവൾ ഒന്നും വാങ്ങിയില്ല എത്ര പ്രാവശ്യം അവൾ നിന്നേ വിളിച്ചു എന്നറിയോ നിനക്ക്..... തിരിച്ചു കാറിൽ വരുമ്പോഴും അവൾക്ക് നിന്നേ പറ്റിയുള്ള ചിന്തകൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്... എന്നാൽ ഇങ്ങോട്ട് വന്നപ്പോൾ കാണുന്നത് തറയിലേ ചോര വൃത്തിയാക്കുന്ന പണിക്കാരെയും... മുറിയിൽ തലയിൽ കെട്ടുമായി കിടക്കുന്ന നിന്നെയും... അപ്പോൾ കരയാൻ തുടങ്ങിയതാ ആ പാവം.... എല്ലാരും കൂടേ ആശ്വസിപ്പിച്ചു ഇപ്പോ ഉറങ്ങിയിട്ടേ ഉള്ളു അവൾ..."

ചേച്ചി ഇത്രയും പറഞ്ഞു തീർത്തതും കുറ്റബോധം മനസ്സിനെ കാർന്നു തിന്നാൻ തുടങ്ങിയിരുന്നു....

"അവൾ ഇപ്പോൾ എവിടാ.... "

ഞാൻ ചേച്ചിയോടായി ചോദിച്ചു....

"അവൾ ഇപ്പോ നിങ്ങടെ റൂമിൽ ഉണ്ട്...."

😳

"ഞങ്ങടെ റൂമോ...അപ്പോ ഇത് ആരുടെ മുറിയാണ്.... "

"നിനക്ക് അടി കിട്ടിയപ്പോ ബോധം ഒക്കെ പോയോ സിദ്ധു..., നേരേ നോക്കട ഇത് മായയുടെ മുറിയാണ്.... "

പാറു മറുപടി പറഞ്ഞു....

ഞാൻ ചുറ്റും ഒന്ന് നോക്കി വല്ലാത്ത ഒരു തരം വൃത്തി.... ഈ വൃത്തി കണ്ടപ്പോൾ തന്നെ ഞാൻ മനസിലാക്കണമായിരുന്നു ഇത് ഞങ്ങളുടെ മുറിയല്ല എന്ന്....

"എന്നിട്ട് അവളെവിടെ...? "

ഞാൻ

💬 Comments

View all comments