Chapter Title : ജാതകം ചേരുമ്പോൾ 16 [കാവൽക്കാരൻ]
പാറുവിനോട് വീണ്ടും ചോദിച്ചു...
പക്ഷേ അവൾ ഒന്നും പറഞ്ഞില്ല എന്റെ മുഖത്തേക്ക് ഒരു അത്ഭുതം നിറഞ്ഞ നോട്ടമാണ് നോക്കിയത്...
എനിക്കാണോ പ്രശ്നം അതോ ഇവൾക്കാണോ.. 🤔
"എന്റെ പാറു നിന്നോടല്ലേ ചോദിച്ചേ അവൾ എവിടെന്ന്... 😤"
"നോക്ക് ചേച്ചി നമ്മടെ സിദ്ധുന് എന്തോ പറ്റിയിട്ടുണ്ട്, ഇപ്പോഴല്ലേ നമ്മൾ പറഞ്ഞേ അവൾ അവന്റെ റൂമിൽ ഉണ്ട് എന്ന്..."
പാറു ദേവു ചേച്ചിയേ നോക്കി പറഞ്ഞു..
അത് പറയുമ്പോൾ പാറുവിന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു
പക്ഷേ എനിക്കത് കണ്ടപ്പോൾ കാലിലേ ചെറു വിരൽ മുതൽ തലയിലെ മുറി വരേ തരിച്ചു കയറി....
സിവനെ കണ്ട്രോൾ തരണേ..
എന്റെ മനസ്സറിഞ്ഞതു പോലേ കാർത്തു ചേച്ചി കൊടുത്തു പാറുവിന്റെ തലക്കിട്ടു രണ്ടെണ്ണം....
ശേഷം എന്നോടായി
"നീ അതൊന്നും കാര്യാക്കണ്ട ഇവൾക്ക് പ്രാന്താ....,മായ ഞങ്ങൾ ഉള്ളിൽ കയറിയപ്പോൾ മുറിയിൽ നിന്നും പുറത്തു പോയി.... നിന്നേ ഇവിടേ നിന്നും മാറ്റാം എന്ന് പറഞ്ഞെങ്കിലും ക്ഷീണമുണ്ടാവും കിടക്കട്ടെ എന്ന് പറഞ്ഞ് ആ കുട്ടി മുറിയിൽ നിന്നും മാറ്റാൻ സമ്മതിച്ചില്ല... ശേഷം ഞങ്ങളോടും ഉള്ളിലേക്ക് കയറാൻ ആവശ്യപ്പെട്ടു.... "
അതുകൂടെ കേട്ടപ്പോൾ എനിക്ക് എന്തോ പോലെയായി ഞാൻ കാരണം എല്ലാവർക്കും ബുദ്ധിമുട്ടാണല്ലോ... മൈര്... 😐
എനിക്ക് എത്രയും വേഗം ഈ മുറിയുടെ പുറത്തേക്ക് പോകണമെന്നായി.... അതിലും കൂടുതൽ എന്റെ കല്ല്യാണിയേ ഒന്ന് കാണണമെന്നായിരുന്നു മനസ്സിൽ...
ഞാൻ എണീക്കാനായി ബെഡിൽ കൈ കുത്തിയതും... എന്റെ വായിൽ നിന്നും അറിയാതെ അലർച്ച വന്നു...
"എന്തു പറ്റി...വേദനക്കുന്നുണ്ടോ... "
നന്ദു ചേച്ചി വേദനയുള്ള കൈ പിടിച്ചുകൊണ്ട് ചോദിച്ചു....
"മ്മ്... "
ശേഷം കാർത്തു ചേച്ചിയും
💬 Comments
View all comments