0%

Chapter Title : ജാതകം ചേരുമ്പോൾ 16 [കാവൽക്കാരൻ]

നന്ദുചേച്ചിയും കൂടിയാണെന്നേ പിടിച്ചു എഴുന്നേൽപ്പിച്ചത്...

എഴുന്നേറ്റ് നിന്നപ്പോൾ വേദനയൊന്നും തോന്നിയില്ല...

ഞങ്ങൾ മായയുടെ മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങി.... എന്റെ മുറിയുടെ മുന്നിൽ എത്തിയതും ഞാൻ ദേവു ചേച്ചിയേ ഒന്ന് നോക്കി...

ചേച്ചിക്ക് കാര്യം മനസ്സിലായി എന്ന് എനിക്ക് മനസ്സിലായി..

"മതി നമ്മുക്ക് പോവാം.... "

ചേച്ചി ബാക്കിയുള്ളവരോടായി പറഞ്ഞു...

തിരിച്ചു പോവുമ്പോൾ ചേച്ചി എനിക്കൊരു കള്ള ചിരി സമ്മാനിച്ചിരുന്നു....

ഞാനും ഒന്ന് ഇളിച്ചു കൊടുത്തു....

അവർ പോയി എന്ന് ഉറപ്പായതും ഞാൻ റൂമിനുള്ളിൽ കയറി ഡോർ അടച്ച് കുറ്റിയിട്ടു...

തിരിഞ്ഞു നോക്കിയപ്പോൾ കാണുന്നത് വളരേ ശാന്തമായി ഒരു തലയിണയെ കെട്ടിപിടിച്ചു ഉറങ്ങുന്ന കല്ല്യാണിയേയാണ്... അവൾ പോകുമ്പോൾ ഇട്ടിരിക്കുന്ന ഡ്രസ്സ്‌ തന്നെയാണ് ഇട്ടിരിക്കുന്നത്.

ജനൽ പാളികൾ തുറന്നിട്ടാണുള്ളത് പുറത്തെ മഴയുടെ ശബ്ദവും ആ തണുത്ത കാറ്റും ഏതൊരു ഉറക്കമില്ലാത്തവനെയും ഉറക്കുന്നതായിരുന്നു..

ഞാൻ അവളേ നോക്കിയപ്പോൾ അവളുടെ മുഖം നന്നേ ക്ഷീണിച്ചിരുന്നു... കവിളുകളിൽ കരഞ്ഞു ക്ഷീണിച്ചതിന്റെ പാടുകൾ കാണാം...

ഞാൻ പതുക്കെ അവളുടെ അടുത്ത് ഇരുന്നു…

ഒരു നിമിഷം പോലും കണ്ണുകൾ മാറാതെ അവളെ നോക്കി കൊണ്ടിരുന്നു.

അവളുടെ ചുണ്ടുകൾ അല്പം വിറച്ചുകൊണ്ടിരിക്കുന്നുണ്ട് — ഒരുപക്ഷേ സ്വപ്നം കാണുന്നതാവും.

“കല്ല്യാണി…”

ഞാൻ അവളുടെ മുടിയിൽ തലോടി വളരെ സാവധാനം വിളിച്ചു.

പക്ഷേ അവൾ ഉണർന്നില്ല.

ഞാൻ കൈ നീട്ടി അവളുടെ വിരലുകളിൽ സ്പർശിച്ചു.

ഒരുപാട് നേരം കരഞ്ഞവരുടെ വിരലുകൾക്ക് ഒരു വിറയൽ അനുഭവപ്പെടാറുണ്ട് അവളുടെ കൈകളിലും അതേ വിറയലുണ്ടായിരുന്നു....

എന്റെ സ്പർശം കിട്ടിയതും, അവൾ ഉറക്കത്തിനിടയിൽ തന്നെ എന്റെ വിരലുകൾ മുറുക്കി പിടിച്ചു.

അവളുടെ കൈകൾക്ക് നല്ല തണുപ്പുണ്ടായിരുന്നു

💬 Comments

View all comments