0%

Chapter Title : ജാതകം ചേരുമ്പോൾ 16 [കാവൽക്കാരൻ]

അവളുടെ ഈ അവസ്ഥ കണ്ടപ്പോൾ എന്റെ ഹൃദയം മുഴുവൻ കീറിന്ന പോലെ തോന്നി.

ഞാൻ അവളുടെ ചുണ്ടുകളിൽ ഒരുമ്മകൊടുത്തു. അവളുടെ തേനൂറും ചുണ്ടുകളിൽ നിന്നും അവളുടെ കണ്ണീരിന്റെ ഉപ്പുരസം എന്റെ ചുണ്ടുകളിൽ കിട്ടി

ഞാൻ വീണ്ടും അവളേ തലോടിയപ്പോൾ

അവൾ കണ്ണുകൾ അല്പം തുറന്നു.

മങ്ങലേറിയ കണ്ണുകളാൽ അവളെന്നെ നോക്കി

“സിദ്ധു…”

അത് പറയുന്നതിനു മുമ്പേ അവളുടെ കണ്ണുകൾ വീണ്ടും കണ്ണീരൊഴുകാൻ തുടങ്ങി..

"മ്മ്... "

എനിക്കും ഒന്ന് മൂളാൻ മാത്രമേ പറ്റിയുള്ളൂ... അവളുടെ പേര് പോലും വിളിക്കാൻ എന്റെ നാവു പൊന്തിയില്ല...

എന്റെ ശബ്ദം കേട്ടതും അവളുടെ പാതി തുറന്ന കണ്ണുകൾ പൂ പോലേ വിരിയാൻ തുടങ്ങി...

കിടന്ന കിടപ്പിൽ അവൾ എണീക്കാൻ ശ്രമിച്ചെങ്കിലും അവളുടെ ശരീരം അതിന് അനുവദിച്ചില്ല...

"വേണ്ട കിടന്നോ...... "

എന്റെ മറുപടി അവൾ കേട്ട ഭാവം നടിച്ചില്ല..

എണീക്കാനായി ഒരുതരം വെപ്രാളമായിരുന്നു അവൾക്ക്...

വീണ്ടും വീണ്ടും എണീക്കാൻ ശ്രമിക്കുന്ന അവളേ കണ്ടപ്പോൾ ഞാൻ പതിയേ അവളേ ബെഡിൽ ചാരി കിടത്തി...

അവളുടെ കൈകൾ എന്റെ കൈകളെ ബലമായി പിടിച്ചിട്ടുണ്ടായിരുന്നു.... എന്നിരുന്നാലും ആ കൈകൾ അവശ്വസനീയമായി വിറക്കുന്നുണ്ട്....

"സോ...സോറി.. "

വിറക്കുന്ന ചുണ്ടുകൾകൊണ്ടവൾ അതു പറഞ്ഞതും

പിന്നേ ഒരു പൊട്ടി കരച്ചിലായിരുന്നു... ശ്വാസം പോലുമെടുക്കാൻ കഴിയാത്ത തരം കരച്ചിൽ...

അത്രയും നേരമേ എനിക്കും പിടിച്ചു നിൽക്കാൻ കഴിഞ്ഞുള്ളു...

ഞാൻ അവളേ വാരി പുണർന്നു....

എന്റെ നെഞ്ചിൽ കിടന്നു കരയുമ്പോഴും അവളുടെ വായിൽ നിന്നും സോറി സോറി എന്നുള്ള വാക്ക് മാത്രമായിരുന്നു വന്നുകൊണ്ടിരുന്നത്

"എന്നേ നോക്ക്..... "

എന്റെ നെഞ്ചിൽ കിടന്ന അവളുടെ

💬 Comments

View all comments