Chapter Title : ജാതകം ചേരുമ്പോൾ 16 [കാവൽക്കാരൻ]
മുഖം രണ്ടു കൈകൾ കൊണ്ടും വാരിയെടുത്ത് ഞാൻ എന്റെ മുഖത്തിന് നേരേ ഞാൻ പിടിച്ചു..
"എന്റെ പൊന്നല്ലേ കരയല്ലേ പ്ലിസ്..... "
അവളുടെ കരച്ചിൽ കണ്ട് സഹിക്കാനാവാതെ ഞാൻ കെഞ്ചുന്ന സ്വരത്തിൽ പറഞ്ഞു...
ആ സമയം എന്റെ കണ്ണുകളും നിറഞ്ഞിരുന്നു...
എന്റെ ആവശ്യപ്രകാരം അവൾ കരയുന്നത് നിർത്തിയെങ്കിലും ആ എങ്ങലടി മാത്രം കുറഞ്ഞില്ല ശ്വാസമെടുക്കാൻ പാടുപെടുകയാണ് കല്ല്യാണി....
ഞാൻ അവളേ വീണ്ടും എന്റെ നെഞ്ചിൽ വലിച്ചിട്ടു ആശ്വസിപ്പിക്കാൻ തുടങ്ങി.... പതിയെ പതിയേ അവളും ശാന്തമായി വന്നു....
"ഇനി കരയോ..."
അവളുടെ മുഖം കോരിയെടുത്തുകൊണ്ട് ഞാൻ വീണ്ടും ചോദിച്ചു....
"മ്മഹ്... "
അവൾ കിതച്ചുകൊണ്ട് പറഞ്ഞു....
സത്യം പറഞ്ഞാൽ അവൾ ഒന്ന് നോർമൽ ആയി വന്നത് കണ്ടപ്പോഴാണ് എനിക്കും സമാധാനാമായത്....
ഞാൻ ക്ലോക്കിലേക്ക് ഒന്ന് നോക്കി സമയം എട്ടര കഴിഞ്ഞിരിക്കുന്നു...
ഏകദേശം ഒരു മണിക്കൂർ വേണ്ടി വന്നു കല്ല്യാണിയേ പൂർണമായും ഒന്ന് സമാധാനിപ്പിക്കാൻ... 😐
അവൾ എന്റെ നെഞ്ചിൽ തലചായ്ച്ചു അങ്ങനെ കിടക്കുകയാണ്...
പക്ഷെഇതു വരെയും അവൾ ഒന്നും മിണ്ടിയിട്ടില്ല.... ഞാൻ എനിക്ക് പറ്റിയ അപകടത്തെകുറിച്ചു പറഞ്ഞുകൊടുത്തപ്പോഴും എല്ലാം കേട്ടു എന്നല്ലാതെ അവൾ ഒരക്ഷരം മിണ്ടിയില്ല...🫠
ഇനിയും അവളേ ഇത്പോലെ നിർത്തിക്കൂട എന്തെങ്കിലും ഒക്കെ സംസാരിപ്പിക്കണം....
ഞാൻ അവളേ തഴുകികൊണ്ടിരുന്ന കൈ അവളുടെ തലയിൽ നിന്നും എടുത്തു...
കുറച്ചു നേരം അങ്ങനെ തന്നെ കിടന്ന കല്ല്യാണി, അനക്കമൊന്നുമില്ലാതെയായപ്പോൾ നെഞ്ചിൽ നിന്നും തല പയ്യേ പൊക്കി എന്നേ നോക്കി.....
ഞാനും അവളുടെ കണ്ണുകളിലേക്ക് നോക്കി..... ആ നേരമത്രയും അവൾ ഒരു തവണ പോലും കണ്ണു ചിമ്മിയില്ല..
"എന്തേ.... "
എന്റെ
💬 Comments
View all comments