Chapter Title : ജാതകം ചേരുമ്പോൾ 18 [കാവൽക്കാരൻ]
വേണ്ടിയായിരുന്നു....
എന്തായാലും ചേച്ചിയുടെ ഉത്തരവിനു ശേഷം എല്ലാവരും അവർക്ക് തികട്ടി വരുന്ന സങ്കടം ഉള്ളിലൊതുക്കാൻ ശ്രമിച്ചു...
കല്ല്യാണി എന്റെ ദേഹത്തേക്ക് ചാഞ്ഞപ്പോൾ മായ അവളുടെ ദേഹത്തേക്കും ചാഞ്ഞു.......
കുറച്ചു നേരത്തിന് ശേഷം ദേവു ചേച്ചി വീണ്ടും സംസാരിക്കാൻ തുടങ്ങി......
"""""""ദേവി മരിച്ചത് അതികം പേരൊന്നും അറിഞ്ഞില്ല..... അമ്മാളു അതിനു സമ്മതിച്ചില്ല..... തന്റെ പ്രിയപുത്രിയുടെ മരണകാരണം അറിയാതെ അവർ നീറി നീറി ജീവിച്ചു......
കുറച്ചു ദിവസങ്ങൾക്കു ശേഷം നാട്ടിലുള്ള ഒരുത്തൻ കൈ കാലുകൾ വേർപെട്ട് അമാശയം തുറന്നു തല വേർപെട്ട് മരിച്ചു. വളരെ ഭയാനകമായ ഒരു മരണമായിരുന്നു അത് ഒരു മനുഷ്യന് ചെയ്യാൻ പറ്റാത്ത അത്രയും ക്രൂരത അതിൽ ഉണ്ടായിരുന്നു.........
അതൊരു തുടക്കം മാത്രമായിരുന്നു അതിനു ശേഷം കുറച്ചുപേരും കൂടേ മരിച്ചു എന്നാൽ കാരണം മാത്രം ആർക്കും കണ്ടു പിടിക്കാൻ സാധിച്ചില്ല....
നാടാകെ ഭയത്തിൽ തങ്ങി.... എന്നാൽ മരിച്ചവരിൽ പലരും അന്ന് തനിക്കൊപ്പം ഉണ്ടായിരുന്നവരായിരുന്നു എന്ന് വേലുവിന് മനസ്സിലായി...
വൈകാതെ താനും ഈ പൈശാജികമായ മരണത്തിനു കീഴടങ്ങേണ്ടി വരും എന്ന് മനസ്സിലാക്കിയ വേലു പേടി കാരണം അന്ന് സംഭവിച്ചതെല്ലാം അമ്മാളുവിനോട് പറഞ്ഞു....
വിവരമറിഞ്ഞ അമ്മാളു അന്ന് തന്നെ വേലുവിനെയും അനന്തലക്ഷ്മിയേയും പരമേശ്വരനേയും അടിച്ചു പുറത്താക്കി..
ഇതെല്ലാം ചെയ്യുന്നത് ദേവിയുടെ ആത്മാവാണെങ്കിൽ താൻ അതിനു എതിരു നിൽക്കില്ല എന്നു അവളുടെ നീതി അവൾ തന്നെ നടപ്പിലാക്കട്ടെ എന്നും അമ്മാളു അവരോടായി പറഞ്ഞു...
നാട്ടിൽ കുറച്ചു മരണം കൂടേ ഇത് പോലേ സംഭവിച്ചു...
നിരപരാധികളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട് എന്നറിഞ്ഞ അമ്മാളു ദേവിയേ പ്രതികാര ബോധമാത്രമുള്ള ഒരു രക്ത രക്ഷസാക്കി മാറ്റുവാൻ ആഗ്രഹിച്ചില്ല...
💬 Comments
View all comments