0%

Chapter Title : ജാതകം ചേരുമ്പോൾ 18 [കാവൽക്കാരൻ]

എന്തോ ചത്തത്തിന്റെ ദുർഗന്ധം അവർക്ക് കിട്ടിയതും അമ്മാളു നടുങ്ങി....

മുന്നോട്ടു പോകുവാൻ അവർ ഭയന്നു....

എന്നിരുന്നാലും അവർ മുന്നോട്ട് പോയി ആ വീടിന്റെ വാതിൽ തുറന്നു.....

ആ കാഴ്ച കണ്ടതും അവർ ആർത്ത് കരയാൻ തുടങ്ങി...."""""""""

ചേച്ചി ഇത്രയും പറഞ്ഞു നിർത്തിയതും ചേച്ചിയുടെ ചുണ്ടുകൾ വിറക്കാൻ തുടങ്ങി....

ചേച്ചിയുടെ കണ്ണിൽ നിന്നും കണ്ണുനീർ പൊഴിയാൻ തുടങ്ങി...

ചേച്ചി മാത്രമല്ല അവിടേ ഇരിക്കുന്ന എല്ലാവരും മൗനമായിരുന്നു കരയുകയാണ്...

ആർക്കും എന്ത് പറയണം എന്ന് പോലും അറിയില്ല....

ആ സ്ത്രീ എത്ര മാത്രം വേദനയനുഭവിച്ചിട്ടുണ്ടാവും..... ഒരു നിമിഷം ദേവിയുടെ സ്ഥാനത്ത് എന്റെ ചേച്ചിമാരുടെ മുഖങ്ങളും മായയുടെയും കല്യാണിയുടെയും മുഖങ്ങളും എന്റെ മനസ്സിലേക്ക് വന്നു....

ഓർക്കുമ്പോൾ തന്നെ ഉള്ളൊന്നു പിടയാൻ തുടങ്ങി....

നന്ദു ചേച്ചിയും കല്ല്യാണിയും കരച്ചിലിന്റെ വക്കിൽ വരേ എത്തിയിരുന്നു...

ഞാൻ കല്ല്യാണിയേ തൊടാൻ പോയില്ല കാരണം അവൾ ചില നേരത്ത് കുട്ടികളെ പോലെയാണ് നമ്മൾ ആശ്വസിപ്പിക്കാൻ വേണ്ടി അടുത്ത് പോയാൽ അതുമതി അവൾക്ക് പിന്നേ കരയാൻ.....

അങ്ങനെ എല്ലാവരും ഒരു അഡ്ജസ്റ്റ്മെന്റിൽ നിൽക്കുമ്പോഴാണ് മായ കരയുന്നത്......

അതൊരു തുടക്കം മാത്രമായിരുന്നു എന്ന് അതു കഴിഞ്ഞാണ് എനിക്ക് മനസ്സിലായത്.. മായക്ക് പിന്നാലേ കല്ല്യാണി, പാറു, ഇഷ, താര

ഇവരെല്ലാം കൂടേ കരഞ്ഞു മുറി മൊത്തത്തിൽ ഒരു കൂട്ടകരച്ചിൽ ആക്കി...

ദേവു ചേച്ചിക്കും സങ്കടം തികട്ടി വന്നെങ്കിലും. ഇവരുടെയൊക്കെ കരച്ചിൽ കേട്ടപ്പോൾ ചേച്ചിക്ക് ചൊറിഞ്ഞു... കയറി..

ഒറ്റൊന്ന് പോലും കരയരുത് എന്നും കരയാനുള്ളവർക്ക് മുറിയുടെ വെളിയിൽ പോയി കരയാമെന്നും ചേച്ചി പറഞ്ഞു...

ചേച്ചി അങ്ങനെ പറഞ്ഞത് ദേഷ്യം കൊണ്ടൊന്നുമല്ല അവരെയൊന്നു ശാന്തമാക്കാൻ

💬 Comments

View all comments