0%

Chapter Title : ജാതകം ചേരുമ്പോൾ 18 [കാവൽക്കാരൻ]

"

ഞങ്ങൾ മൂന്ന് പേരും പോവാൻ നിന്നപ്പോഴാണ് ഞാൻ അതു കേട്ടത്..

തിരിഞ്ഞു നോക്കിയപ്പോൾ പാറുവാണ്...

എല്ലാവരുടെയും ശ്രദ്ധ പാറുവിലേക്കായി...

അവൾ നന്നായി പേടിച്ചിട്ടുണ്ട് എന്ന് അവളുടെ മുഖം കണ്ടപ്പോൾ തന്നെ മനസ്സിലായി....

"ഞാൻ ചേച്ചിയുടെ ഒപ്പം കിടന്നോണ്ട്.... "

അവൾ ദേവു ചേച്ചിയുടെ ശരീരത്തിൽ ഒട്ടികൊണ്ട് പറഞ്ഞു....

"എന്ന ഞങ്ങളും.... "

നന്ദു ചേച്ചിയും കാർത്തു ചേച്ചിയും പാറുവിനോപ്പം കൂടി...

ഞാൻ അവരേ നോക്കി ഒന്ന് പുഞ്ചിരിച്ചുകൊണ്ട് റൂമിനു വെളിയിൽ ഇറങ്ങി......

ഇറങ്ങാൻ നേരം ദേവൂചേച്ചിയോട് ഒരു ചോദ്യം കൂടേ ചോദിക്കണമെന്നെനിക്ക് ഉണ്ടായിരുന്നു...

"ചേച്ചി.... "

"മ്മ്"

"ആ ബുക്കിൽ വേറേ ഏതെങ്കിലും ആത്മാവിനെ പറ്റി വല്ലോം പറയുന്നുണ്ടോ..."

എന്റെ ചോദ്യം കേട്ട ചേച്ചി കുറച്ചു നേരം ആലോചിച്ചു....

ശേഷം

ഇല്ല എന്ന് മറുപടി പറഞ്ഞു....

ഞാൻ വിചാരിച്ച ഉത്തരമായിരുന്നില്ല അതെങ്കിലും ഞാൻ കൂടുതൽ ചോദിക്കാൻ പോയില്ല....

"പക്ഷേ ഈ കാര്യങ്ങൾ നടക്കുന്നതിന് കുറച്ചു വർഷങ്ങൾ മുൻപ് സമാനമായ സംഭവങ്ങൾ നടന്നിട്ടുണ്ട് എന്ന് വേലു പറഞ്ഞിരുന്നു.... "

ചേച്ചിയിൽ നിന്നും അപ്രതീക്ഷിതമായിമായി

ആ മറുപടി കിട്ടിയതും എന്റെ ശ്രദ്ധ ചേച്ചിയിലേക്ക് വീണ്ടും പോയി...

എന്നേ ഒന്ന് നോക്കിയ ശേഷം ചേച്ചി വീണ്ടും തുടർന്നു....

"അന്ന് നടന്ന സംഭവത്തിൽ ചിത്തിരഭാനു ഉൾപ്പടെ കുറച്ചു പേർ കൊല്ലപ്പെട്ടിരുന്നു.... "

അതും കൂടേ കേട്ടതോടു കൂടേ മനസ്സിലേക്ക് പല ചോദ്യങ്ങളുടെയും ഉത്തരങ്ങൾ കടന്നു വന്നു....

അന്ന് രാത്രി എന്നേ കെട്ടിപിടിച്ചാണ് കല്ല്യാണിയും മായയും ഉറങ്ങിയത്....

ദിവസങ്ങൾ കടന്നു പോയി ഇനി നാലു ദിവസം കൂടെയുള്ളു ഉത്സവത്തിന്റെ കൊടിയിറക്കത്തിനും മഹാ പൂജക്കും...

💬 Comments

View all comments