0%

Chapter Title : ജാതകം ചേരുമ്പോൾ 18 [കാവൽക്കാരൻ]

ഇതിനിടയിൽ തറവാട്ടിലുള്ള ബാക്കി പേരും ഇതെല്ലാം അറിഞ്ഞു......അവർക്ക് എല്ലാം അനന്തലക്ഷ്മിയോടും പാറമേശ്വരനോടും വെറുപ്പ് തോന്നി....

രാജീവൻ പറഞ്ഞതനുസരിച് ഇന്ന് ക്ഷേത്രത്തിൽ പോവണം....

അതിനുള്ള തിരക്കിലാണ് എല്ലാവരും....

പരമേശ്വരൻ ഒഴിച്ച് ബാക്കിയുള്ള കുടുംബങ്ങൾ എല്ലാം വന്നിരുന്നു..... അയാൾ വരാത്തത് നന്നായി എന്നുള്ളത് കൊണ്ട് ആരും കാരണമന്വേഷിച്ചു പോവാൻ ഒന്നും നിന്നില്ല...

ഞങ്ങൾ ക്ഷേത്രത്തിൽ എത്തിയപ്പോൾ ഏകദേശം സമയം രാത്രിൽ എട്ട് കഴിഞ്ഞിരുന്നു

ഇന്ന് ആദ്യമായി ഞാനും ചേച്ചിയും ക്ഷേത്രത്തിനുള്ളിൽ കയറി അത് വിശ്വാസം മൂത്തതുകൊണ്ടായിരുന്നില്ല....

അഥവാ ദൈവം എന്നുപറഞ്ഞൊരു ആൾ ഉണ്ടെങ്കിൽ എന്റെ കല്ല്യാണിയേയും മായയേയും രക്ഷിക്കണേ എന്ന് പ്രാർത്ഥിക്കാൻ ആയിരുന്നു....

എന്നിരുന്നാലും ഞാനും ചേച്ചിയും കൂടുതൽ നേരം അതിനുള്ളിൽ നിന്നില്ല..

പെട്ടെന്ന് തന്നെ പുറത്തു വരുകയും ആൽ തറയിൽ ചെന്നിരിക്കുകയും ചെയ്തു....

ക്ഷേത്രത്തിനുള്ളിലെ പൂജയും കാര്യങ്ങളും ഓക്കെ കഴിഞ്ഞപ്പോൾ രാത്രി പതിനൊന്നു കഴിഞ്ഞിരുന്നു....

പോയവരൊക്കെ തിരിച്ചു വരാൻ തുടങ്ങി....

മായ എന്റെയും ചേച്ചിയുടെയും അടുത്തേക്ക് വന്നു....

"കല്ലു ചേച്ചി എവിടേ.... "

ഞങ്ങളോടായി അവൾ ചോദിച്ചു...

അവളുടെ ചോദ്യം കേട്ടതും ഞാനും ചേച്ചിയും ഒരുപോലെ അമ്പരന്നു....

"നീയെന്താ പറയുന്നേ കല്ല്യാണി നിങ്ങളുടെ ഒപ്പമല്ലേ ഉണ്ടായിരുന്നേ.... "

എന്റെ ശബ്ദം പൊന്തി.... ആളുകൾ ഞങ്ങളേ ശ്രദ്ധിക്കാൻ തുടങ്ങി....

അപ്പോഴേക്കും അരുണും കല്ല്യാണിയുടെ ബാക്കിയുള്ള ഏട്ടന്മാരും അടുത്തെത്തിയിരുന്നു....

"കല്ലു ഇവിടേ ഇല്ലേ.... "

അരുൺ എന്നോടായി ചോദിച്ചു...

ലക്ഷ്മിയാന്റിയുടെ കണ്ണുകൾ നിറയാൻ തുടങ്ങിയിരുന്നു.....

എന്റെ കൈ കാലുകൾ വിറക്കാൻ തുടങ്ങി....

"നിങ്ങൾ ഇവിടേ നിന്നും സംസാരിച്ചിരിക്കാതെ അവളേ പോയി തിരയു.... "

ചേച്ചിയുടെ ശബ്ദം മുഴങ്ങിയതും ഞങ്ങൾ പലവഴിക്കായി അവളേ

💬 Comments

View all comments