0%

Chapter Title : ജാതകം ചേരുമ്പോൾ 18 [കാവൽക്കാരൻ]

തിരയാൻ ആരംഭിച്ചു....

എന്റെ ടെൻഷൻ കണ്ടിട്ടാവണം ദേവു ചേച്ചി അരുണിനോട് എന്റെ കൂടേ നിൽക്കാൻ പറഞ്ഞു...

എത്ര തിരഞ്ഞിട്ടും അവളേ എനിക്ക് കണ്ടു പിടിക്കാനായില്ല....

എന്റെ തല കറങ്ങുന്ന പോലേ എനിക്ക് തോന്നി.. മുന്നോട്ട് ഒരടിപോലും നടക്കാൻ സാധിക്കുന്നില്ല.... മനസ്സ് എന്തോ കാരണങ്ങളാൽ വേദനിക്കുന്നപോലേ

"സിദ്ധു.... നീ ടെൻഷൻ അടിക്കല്ലേ അവൾക്കൊന്നും സംഭവിക്കില്ല.... "

അരുൺ എന്നേ സമാധാനിപ്പിക്കാനായി പറഞ്ഞു.... പക്ഷേ അതിനൊന്നും എന്റെ ചിന്തകളെ പിടിച്ചു നിൽക്കാൻ സാധിച്ചില്ല...

അരുണും വളരെയധികം വിയർക്കാൻ തുടങ്ങിയിരുന്നു.....

ഒന്നും ചെയ്യാനാകാതെ നിൽക്കുന്ന സമയത്താണ് താര ഞങളുടെ അടുത്തേക്ക് ഓടി വന്നത്...

അവൾ ഞങ്ങളുടെ അടുത്തേക്ക് എത്തിയതും കിതച്ചുകൊണ്ട് എന്തോ പറയാൻ ശ്രമിച്ചു പക്ഷേ ഒന്നും മനസ്സിലായില്ല.....

"എന്റെ പൊന്ന് താരേ നീ മനുഷ്യന് മനസ്സിലാവുന്ന പോലേ പറ.... "

അതു കേട്ടതും അവൾ എനിക്ക് നേരേ എന്തോ ഒന്ന് നീട്ടി...

അത് കല്ല്യാണിയുടെ കഴുത്തിലെ ഞാൻ കെട്ടിയ താലിമാലയായിരുന്നു

അതു കണ്ടതും ഞാൻ അവളുടെ കയ്യിൽ നിന്നും അതു വാങ്ങി...

സൂക്ഷിച്ചു നോക്കിയപ്പോൾ അതിൽ രക്തപാടുകൾ ഞാൻ കണ്ടു....

കണ്ണിൽ മൊത്തം ഇരുട്ടു കയറി ആദ്യം ഞാൻ കണ്ടത് ആ വീടിന്റെ ചിത്രമാണ്... ആരോ എന്നോട് എന്തോ പറയാൻ ശ്രമിക്കുന്ന പോലെയെനിക്ക് തോന്നി...

കൂടുതൽ സമയം കളയാൻ ഞാൻ നിന്നില്ല...

ആരോടും ഒന്നും പറയാതെ ഞാൻ ഓടാൻ തുടങ്ങി....അരുണും പിന്നാലെയുള്ളത് ഞാൻ അറിഞ്ഞു... പാടം കഴിഞ്ഞു കാടെത്തി ഞാൻ ഓടി കൊണ്ടേ ഇരിക്കുകയാണ് പല പല ചിന്തകളാൽ മനസ്സ് തളർന്നെങ്കിലും എന്റെ കാലുകൾ നിന്നില്ല....

ആ വീടിനടുത്തു എത്താനായി

💬 Comments

View all comments