0%

Chapter Title : ജാതകം ചേരുമ്പോൾ 18 [കാവൽക്കാരൻ]

പറഞ്ഞതേ എനിക്കോർമ്മയുള്ളൂ അതിനു മുന്പേ തന്നെ ഡോറിൽ രണ്ടു കൊട്ട് കൊട്ടി...

ഞാനല്ല, പാറു.... 😐

ഇവൾക്കിതെന്തിന്റെ കടിയാണ്....

ഞാൻ അവളേ അടിക്കാനായി കൈ ഓങ്ങിയത് വാതിൽ ഉള്ളിൽ നിന്നും തുറക്കുന്ന സൗണ്ട് കേട്ടു....

അതു കേട്ടതും ഞങ്ങൾ എല്ലാവരും നല്ലകുട്ടികളായി.....

വാതിൽ തുറന്നതും ചേച്ചി കാണുന്നത് എന്നെയും എന്റെ ബാക്കിലായി പമ്മി പമ്മി നിൽക്കുന്ന ചേച്ചിമാരെയുമാറ്റുമാണ്....

ആദ്യം തന്നെ ഞാൻ ഒരു ചിരി പാസ്സ് ആക്കി...

പക്ഷേ ഏറ്റില്ല....

ചേച്ചി വാതിൽ ചാരി ഒരേ നിൽപ്പാണ്... മുഖത്താണെങ്കിൽ ഒരു വികാരവുമില്ല....

അതു കണ്ടതും ഞാൻ ചേച്ചിയുടെ മൂക്ക് പിടിച്ചു തിരിച്ചു.......

എനിക്ക് ഇഷ്ടമല്ലാത്ത കാര്യങ്ങളിൽ ഒന്നാണ് ദേവു ചേച്ചി എന്നോട് മിണ്ടാതെ ഇരിക്കുന്നത് പിന്നേ എന്നോട് ബലം പിടിച്ചു നിൽക്കുന്നതും...

അപ്പോൾ ഞാൻ ഉപയോഗിക്കുന്ന ഒരു ടെക്‌നിക്‌ ആണിത്...

ചേച്ചിയുടെ മൂക്ക് വളരേ സെൻസിറ്റീവ് ആണ് അത്കൊണ്ട് വൃത്തിയില്ലാത്ത എന്ത് വന്ന് മൂക്കിൽ തട്ടിയാലും ചേച്ചിക്ക് അപ്പോ അല്ലർജി വരും പിന്നേ ജലദോഷമായി തുമ്മലായി അങ്ങനെ അങ്ങനെ.....

പിന്നേ ചേച്ചിയുടെ മൂക്കിൽ തൊടാനും എനിക്ക് മാത്രെ ചേച്ചി അധികാരം തന്നിട്ടുള്ളൂ ട്ടോ....😌ബാക്കി ഉള്ളവരെങ്ങാനും അറിയാതെ പോലും തൊട്ടാൽ ചേച്ചി അവരേ നിർത്തി പൊരിക്കും...

എന്തായാലും സംഗതി ഏറ്റു....

"സിദ്ധു..... നിന്നോട് ഞാൻ പലതവണ പറഞ്ഞിട്ടുണ്ട് എൻെറ മൂക്ക് പിടിച്ച് കളിക്കരുത് കളിക്കരുത് എന്ന്.... "

അതു പറഞ്ഞതും ചേച്ചി എന്റെ തോളിനിട്ട് പതുക്കെ രണ്ട് അടി തന്നു....

ചേച്ചിയുടെ ബലംപിടിത്തം ഓക്കെ പോയി പഴയത് പോലേ എല്ലാതും ട്രാക്കിലേക്കായി...ഇനി കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കാം....

വാതിനരികിൽ നിന്ന

💬 Comments

View all comments