0%

Chapter Title : ജാതകം ചേരുമ്പോൾ 18 [കാവൽക്കാരൻ]

ചേച്ചിയുടെ തോളും പിടിച്ച് ഞാൻ ഉള്ളിലേക്ക് നടന്നു...

ബെഡിന് അരികിൽ എത്തിയതും ചേച്ചി തിരിഞ്ഞു നോക്കി.....

അപ്പോഴാണ് ഞാനും ആ കാര്യം ഓർത്തത്... ഞങ്ങളേ നോക്കി എല്ലാവരും റൂമിന് വെളിയിൽ തന്നെ നിൽക്കുകയാണ്....

ശോ പാവങ്ങൾ.....

"ഇങ്ങ് കേറി പോര്..... "

ഞാൻ ചേച്ചിയുടെ അനുവാദം ചോദിക്കാതെ അവരേ മുറിയിലേക്ക് ക്ഷണിച്ചു....

എന്റെ മറുപടി കേട്ടതും മായ ഒരു കൂസലും ഇല്ലാതെ മുറിയിലേക്ക് കയറി.... എല്ലാരും ഒരു അത്ഭുതത്തോടേ നോക്കി നിൽക്കുകയാണ് അവളേ....

പക്ഷേ ബാക്കിയുള്ളവർക്ക് ഇപ്പോഴും മടിയാണ്.... അവർ ചേച്ചിയേ തന്നെ നോക്കി നിൽക്കുകയാണ്....

"ചേച്ചി കയറിക്കോട്ടെ.... "

അവരേ തന്നെ നോക്കി നിൽക്കുന്ന ചേച്ചിയുടെ പക്കൽ നിന്നും ഒരു മറുപടിയും കിട്ടാത്തത് കൊണ്ടാവണം പാറു കേറി ചോദിച്ചു....

പാറുവിനെ ഒന്ന് കൂർപ്പിച്ചു നോക്കി ചേച്ചി ബെഡിൽ പോയി ഇരുന്നു....

അതവർക്കുള്ള മറുപടിയാണ് എന്ന് മനസ്സിലായതും അവർ എല്ലാം കൂടേ റൂമിനുള്ളിലേക്ക് കയറി....

"കയറി കഴിഞ്ഞെങ്കിൽ ആ വാതിലങ്ങ് അടച്ചേക്ക് "

ചേച്ചിയുടെ ഒച്ച പൊന്തിയതും നന്ദു ചേച്ചി വേഗം പോയി ആ വാതിലങ് അടച്ചു കുറ്റിയിട്ടു

"എന്താ എല്ലാരും കൂടേ.... "

ദേവു ചേച്ചി കട്ടിലിൽ ചാരി കിടന്നുകൊണ്ട് ചോദിച്ചു....

ഞാൻ എല്ലാവരുടെയും മുഖത്തേക്ക് നോക്കി... പ്രത്യേകിച്ച് പാറുവിന്റെ മുഖത്തേക്ക് ഇപ്പോ എന്താടി നിന്റെ നാവൊക്കേ ഇറങ്ങിപോയോ....😏

ഒരാളുടെ മുഖമൊഴിച്ച് ബാക്കിഎല്ലാവരുടെയും മുഖത്ത് ചെറിയൊരു ഭയം കാണാം....

ആ ഒരാൾ മായയാണ്....

അവളുടെ മുഖത്ത് എന്തെന്നില്ലാത്ത സന്തോഷമാണ്.... അവളുടെ മുഖത്തേ ആരാധന കണ്ട് എനിക്കെന്തോ പന്തികേട് തോന്നി....

തോന്നേണ്ട നിമിഷം മാത്രമേ സമയം വേണ്ടി

💬 Comments

View all comments