0%

Chapter Title : ജാതകം ചേരുമ്പോൾ 18 [കാവൽക്കാരൻ]

ചാരികിടക്കുന്ന ചേച്ചിയുടെ മടിയിലായി ഞാനും എന്റെ അടുത്ത് കല്ല്യാണിയും അവളുടെ മടിയിൽ മായയും സ്ഥാനമുറപ്പിച്ചു....

കുറേ ആയി ചേച്ചിയുടെ മടിയിൽ ഓക്കെ ഇങ്ങനെ കിടന്നിട്ട്... അത്കൊണ്ടാവാം ഒരു പ്രേത്യേക സുഖത്തിൽ ആണ് ഞാൻ. കൂടേ ചേച്ചിയുടെ തലോടലും കൂടേ ആയപ്പോൾ എല്ലാം മറന്ന് വേറൊരു ലോകത്ത് എത്തിയതുപോലെ തോന്നി....

"ചേച്ചി നിങ്ങൾ രാവിലെ മുതൽ എവിടെയായിരുന്നു.... "

ഞാൻ ചേച്ചിയുടെ കണ്ണുകളിൽ നോക്കി ചോദിച്ചു.....

അത്രനേരം ഉണ്ടായിരുന്ന ഒരു ചെറു പുഞ്ചിരി ചേച്ചിയുടെ ചുണ്ടിൽ നിന്നും മാഞ്ഞു പോയിരുന്നു....

ആ കണ്ണുകൾ എന്തോ ഓർത്തെടുക്കയാണ്....

മൗനമായിരുന്ന ചേച്ചി ഒരു ദീർഘശ്വാസമെടുത്തതിന് ശേഷം കാര്യങ്ങൾ പറയാൻ തുടങ്ങി.....

"ഞാൻ ഈ നാട്ടിലെ തന്നെ ഏറ്റവും വയസ്സായ ആളെ അന്വേഷിക്കാനാണ് പോയത്..."

ദേവുചേച്ചി തുടങ്ങുമ്പോൾ എല്ലാവരും മുഴുവൻ ശ്രദ്ധിച്ച് കേൾക്കുന്നുണ്ടായിരുന്നു.

"എന്തിന്... "

ഞങ്ങളുടെ എല്ലാവരുടെയും ഉള്ളിലുണ്ടായിരുന്ന ചോദ്യം കല്ല്യാണി ചോദിച്ചു...

""""""""""""പണ്ടൊക്കെ ഈ നാട്ടിൽ നടന്നിരുന്ന കാര്യങ്ങളെ കുറിച്ചറിയാൻ… പ്രത്യേകിച്ച് ആ പഴയ വീടിനെയും അതുമായി ബന്ധപ്പെട്ടു നടന്ന സംഭവങ്ങളെയും കുറിച്ചറിയാൻ…

ഒറ്റയ്ക്കു പോകുന്നത് കണ്ടിട്ടാവാം വഴിയിൽ ജോഗിങ്ങിന് പോയിരുന്ന അരുണും ആദിയും എനിക്കൊപ്പം ചേർന്നത്. കാര്യങ്ങൾ ഞാൻ കരുതിയത് പോലെ നടന്നില്ലെങ്കിലും, അന്വേഷണം ഉപേക്ഷിക്കാനുള്ള മനസ്സില്ലാതെ ഞാൻ മുന്നോട്ട് നീങ്ങി.

കുറെ നേരം നടന്ന തിരച്ചിലിന് ശേഷം ഞങ്ങൾ എത്തിയത് വേലു എന്നൊരു വൃദ്ധന്റെ വീട്ടിലായിരുന്നു. അയാളും മകനും കുടുംബവും അവിടെ താമസിച്ചു വരികയായിരുന്നു. അയാളുടെ പ്രായം ഇവിടുത്തെ തള്ളയെക്കാൾ പത്തു വയസ്സ് കൂടുതൽ ഉണ്ടായിരിക്കണം, എങ്കിലും ആരോഗ്യം നഷ്ടപ്പെട്ടതോ വലിയ പ്രശ്നങ്ങളാൽ വിറച്ചതോ ആയ മുഖമൊന്നും എനിക്കു കാണാനായില്ല.

ഞങ്ങൾ വന്ന തറവാടിന്റെ പേര് പറഞ്ഞതും, വേലുവും കുടുംബവും ഹൃദയപൂർവ്വം ഞങ്ങളേ അകത്ത് കയറ്റി സ്വീകരിച്ചു. കുറച്ചു നേരം സംസാരിച്ചു കഴിഞ്ഞപ്പോൾ, ഞങ്ങൾ എത്തിയ സ്ഥലം ശരിയാണെന്ന് എനിക്ക് മനസ്സിലായി കാരണം വേലു, ഒരിക്കൽ നമ്മുടെ തറവാട്ടിലെ കാര്യസ്ഥനായിരുന്നു.

സമയം കളയാതെ ഞാൻ വന്ന കാര്യം തുറന്നു പറഞ്ഞു. വീടിന്റെ കാര്യം കേട്ട ഉടൻ, വേലുവിന്റെ മുഖം മങ്ങിപോയി. അയാൾ അകത്തേക്ക് പോയി ഒരു പഴയ പുസ്തകവുമായി

💬 Comments

View all comments