Chapter Title : ജാതകം ചേരുമ്പോൾ 18 [കാവൽക്കാരൻ]
വന്നു അതൊരു കുറിപ്പായിരുന്നു.അതിൽ പണ്ടു നടന്നത് അണുവിട മാറാതെ എല്ലാം ഉണ്ടായിരുന്നു എന്ന് കുറച്ചു പേജുകൾ മറിച്ചപ്പോൾ തന്നെ എനിക്ക് വ്യക്തമായി. പക്ഷേ ഇതെല്ലാം അയാളുടെ നാവിൽ നിന്നും തന്നെ എനിക്ക് കേൾക്കണമെന്ന് എനിക്ക് നിർബന്തമായിരുന്നു. അത് ഞാൻ അയാളോട് സൂചിപ്പിക്കുകയും ചെയ്തു..
അതുകേട്ടതും അയാൾ ഞങ്ങളെയെല്ലാം ശാന്തമായി പുറത്തേക്ക് കൂട്ടിക്കൊണ്ടുപോയി, വീട്ടിൽ നിന്ന് കുറച്ചു മാറി തൊടിയിൽ ഇരുന്നു. അയാൾ പറയാൻ പോകുന്ന കാര്യങ്ങൾ കുടുംബം കേൾക്കരുത് എന്നായിരുന്നു അയാളുടെ ഭാവം.
കുറച്ചു നേരത്തേ മൗനത്തിനു ശേഷം അയാൾ മിണ്ടാൻ തുടങ്ങി
“...അവൾ വന്നോ?”
ഞാൻ ഒന്നും പറഞ്ഞില്ല. പക്ഷേ എന്റെ കണ്ണുകളിലോട്ടു നോക്കിയപ്പോൾ, ഉത്തരം അയാൾക്കു വ്യക്തമായി. ഭയത്താൽ വിറച്ച്, കണ്ണുനീരൊഴുക്കുന്ന ആ വൃദ്ധന്റെ കണ്ണുകൾക്കുള്ളിൽ, പറഞ്ഞുകൂടാത്തൊരു ചരിത്രം ഞാൻ കണ്ടു..."""""""""""""""
ചേച്ചി ഇത്രയും പറഞ്ഞു നിർത്തിയതും,
റൂമിനുള്ളിലെ ശാന്തത ഭയാനകമായി കട്ടപിടിച്ചു.
ഒരാൾ പോലും ഒന്നും പറഞ്ഞില്ല.
പുറത്തുള്ള കാറ്റ് പെട്ടെന്ന് ശക്തിയായി. ജനൽപാളികൾ വലിയ ശബ്ദത്തോടെ കൂട്ടിയിടിച്ചു
ആരും ഒന്നും പറഞ്ഞില്ലെങ്കിലും, എല്ലാവരുടെയും കണ്ണുകൾ തമ്മിൽ കണ്ടപ്പോൾ, ഒരു തന്നെ സംശയം… “ഇത് വെറും യാദൃശ്ചികമാണോ?”
ചേച്ചി പറഞ്ഞതിന്റെ അവസാന വാക്കുകളിലെ ആഴം പ്രകൃതി തന്നെ മുദ്രവച്ചതുപോലെ.
"അയാൾ എന്താ പറഞ്ഞേ...... "
വൈശുവിന്റെ ചോദ്യത്തിൽ എല്ലാവരുടെയും കണ്ണ് വീണ്ടും ചേച്ചിയിലേക്കായി....
ചേച്ചി വീണ്ടും തുടർന്നു...
"ഞാൻ ഇപ്പോൾ പറയാൻ പോവുന്നത് വേലു ഞങ്ങളോട് പറഞ്ഞ കാര്യങ്ങളും ആ ബുക്ക് വായിച്ചു ഞാൻ മനസ്സിലാക്കിയ കാര്യങ്ങളും ചേർത്തുകൊണ്ടാണ്...അത്കൊണ്ട് ഇതു പറഞ്ഞു കഴിയുന്ന വരെയും ആവശ്യമില്ലാത്ത ചോദ്യങ്ങൾ ചോദിച്ചു എന്നേ ദേഷ്യം പിടിപ്പിക്കരുത്...."
അത് പറഞ്ഞു കഴിഞ്ഞതും ചേച്ചി പാറുവിനെ നോക്കി...
കാരണം അവൾക്ക് മാത്രമേ ഇരിക്കപൊറുതി ഇല്ലാത്തതുള്ളു...
അവൾ ചേച്ചിയേ കാണിക്കാനായി വായപൊത്തി
ചേച്ചിയുടെ മുഖത്തും ഒരു ചിരി വന്നു
"നിങ്ങൾക്ക് താഴെ ഉള്ള നമ്മുടെ കാരണവന്മാരുടെ ഫോട്ടോ വല്ലതും ശ്രദ്ധിച്ചിട്ടുണ്ടോ....."
ചേച്ചിയുടെ ചോദ്യം പെട്ടെന്നായിരുന്നു... പക്ഷേ എല്ലാവർക്കും ഒരേ മറുപടിയായിരുന്നു....
"ഉണ്ട്..... "
ഇഷ മറുപടി പറഞ്ഞു.....
ചേച്ചി വീണ്ടും തുടർന്നു...
""""""""""ആ ഫോട്ടോകളിലെ ഏറ്റവും വലിയ ഫോട്ടോയിലെ ആൾ ആയ
💬 Comments
View all comments