Chapter Title : ജാതകം ചേരുമ്പോൾ 18 [കാവൽക്കാരൻ]
ഞങ്ങളേ അകത്ത് കയറ്റി സ്വീകരിച്ചു. കുറച്ചു നേരം സംസാരിച്ചു കഴിഞ്ഞപ്പോൾ, ഞങ്ങൾ എത്തിയ സ്ഥലം ശരിയാണെന്ന് എനിക്ക് മനസ്സിലായി കാരണം വേലു, ഒരിക്കൽ നമ്മുടെ തറവാട്ടിലെ കാര്യസ്ഥനായിരുന്നു.
സമയം കളയാതെ ഞാൻ വന്ന കാര്യം തുറന്നു പറഞ്ഞു. വീടിന്റെ കാര്യം കേട്ട ഉടൻ, വേലുവിന്റെ മുഖം മങ്ങിപോയി. അയാൾ അകത്തേക്ക് പോയി ഒരു പഴയ പുസ്തകവുമായി വന്നു അതൊരു കുറിപ്പായിരുന്നു.അതിൽ പണ്ടു നടന്നത് അണുവിട മാറാതെ എല്ലാം ഉണ്ടായിരുന്നു എന്ന് കുറച്ചു പേജുകൾ മറിച്ചപ്പോൾ തന്നെ എനിക്ക് വ്യക്തമായി. പക്ഷേ ഇതെല്ലാം അയാളുടെ നാവിൽ നിന്നും തന്നെ എനിക്ക് കേൾക്കണമെന്ന് എനിക്ക് നിർബന്തമായിരുന്നു. അത് ഞാൻ അയാളോട് സൂചിപ്പിക്കുകയും ചെയ്തു..
അതുകേട്ടതും അയാൾ ഞങ്ങളെയെല്ലാം ശാന്തമായി പുറത്തേക്ക് കൂട്ടിക്കൊണ്ടുപോയി, വീട്ടിൽ നിന്ന് കുറച്ചു മാറി തൊടിയിൽ ഇരുന്നു. അയാൾ പറയാൻ പോകുന്ന കാര്യങ്ങൾ കുടുംബം കേൾക്കരുത് എന്നായിരുന്നു അയാളുടെ ഭാവം.
കുറച്ചു നേരത്തേ മൗനത്തിനു ശേഷം അയാൾ മിണ്ടാൻ തുടങ്ങി
“...അവൾ വന്നോ?”
ഞാൻ ഒന്നും പറഞ്ഞില്ല. പക്ഷേ എന്റെ കണ്ണുകളിലോട്ടു നോക്കിയപ്പോൾ, ഉത്തരം അയാൾക്കു വ്യക്തമായി. ഭയത്താൽ വിറച്ച്, കണ്ണുനീരൊഴുക്കുന്ന ആ വൃദ്ധന്റെ കണ്ണുകൾക്കുള്ളിൽ, പറഞ്ഞുകൂടാത്തൊരു ചരിത്രം ഞാൻ കണ്ടു..."""""""""""""""
ചേച്ചി ഇത്രയും പറഞ്ഞു നിർത്തിയതും,
റൂമിനുള്ളിലെ ശാന്തത ഭയാനകമായി കട്ടപിടിച്ചു.
ഒരാൾ പോലും ഒന്നും പറഞ്ഞില്ല.
പുറത്തുള്ള കാറ്റ് പെട്ടെന്ന് ശക്തിയായി. ജനൽപാളികൾ വലിയ ശബ്ദത്തോടെ കൂട്ടിയിടിച്ചു
ആരും ഒന്നും പറഞ്ഞില്ലെങ്കിലും, എല്ലാവരുടെയും കണ്ണുകൾ തമ്മിൽ കണ്ടപ്പോൾ, ഒരു തന്നെ സംശയം… “ഇത് വെറും യാദൃശ്ചികമാണോ?”
ചേച്ചി പറഞ്ഞതിന്റെ അവസാന വാക്കുകളിലെ ആഴം പ്രകൃതി
💬 Comments
View all comments