Chapter Title : ജാതകം ചേരുമ്പോൾ 18 [കാവൽക്കാരൻ]
തന്നെ മുദ്രവച്ചതുപോലെ.
"അയാൾ എന്താ പറഞ്ഞേ...... "
വൈശുവിന്റെ ചോദ്യത്തിൽ എല്ലാവരുടെയും കണ്ണ് വീണ്ടും ചേച്ചിയിലേക്കായി....
ചേച്ചി വീണ്ടും തുടർന്നു...
"ഞാൻ ഇപ്പോൾ പറയാൻ പോവുന്നത് വേലു ഞങ്ങളോട് പറഞ്ഞ കാര്യങ്ങളും ആ ബുക്ക് വായിച്ചു ഞാൻ മനസ്സിലാക്കിയ കാര്യങ്ങളും ചേർത്തുകൊണ്ടാണ്...അത്കൊണ്ട് ഇതു പറഞ്ഞു കഴിയുന്ന വരെയും ആവശ്യമില്ലാത്ത ചോദ്യങ്ങൾ ചോദിച്ചു എന്നേ ദേഷ്യം പിടിപ്പിക്കരുത്...."
അത് പറഞ്ഞു കഴിഞ്ഞതും ചേച്ചി പാറുവിനെ നോക്കി...
കാരണം അവൾക്ക് മാത്രമേ ഇരിക്കപൊറുതി ഇല്ലാത്തതുള്ളു...
അവൾ ചേച്ചിയേ കാണിക്കാനായി വായപൊത്തി
ചേച്ചിയുടെ മുഖത്തും ഒരു ചിരി വന്നു
"നിങ്ങൾക്ക് താഴെ ഉള്ള നമ്മുടെ കാരണവന്മാരുടെ ഫോട്ടോ വല്ലതും ശ്രദ്ധിച്ചിട്ടുണ്ടോ....."
ചേച്ചിയുടെ ചോദ്യം പെട്ടെന്നായിരുന്നു... പക്ഷേ എല്ലാവർക്കും ഒരേ മറുപടിയായിരുന്നു....
"ഉണ്ട്..... "
ഇഷ മറുപടി പറഞ്ഞു.....
ചേച്ചി വീണ്ടും തുടർന്നു...
""""""""""ആ ഫോട്ടോകളിലെ ഏറ്റവും വലിയ ഫോട്ടോയിലെ ആൾ ആയ ചിത്തിര ഭാനുവിൽ നിന്നാണ് എല്ലാത്തിന്റെയും തുടക്കം.
അയാൾക്ക് മൂന്ന് മക്കൾ ആയിരുന്നു ഉണ്ടായിരുന്നത് അമ്മാളു,തപോഭദ്രൻ,ധ്രുവശിൽപി.....അമ്മാളുവായിരുന്നു മൂത്തത് ബാക്കി രണ്ടുപേരും ഇരട്ടകൾ ആയിരുന്നു.... കാലം കഴിയുംതോറും മൂന്ന് പേരും വളർന്നുകൊണ്ടിരിന്നു....
നാട്ടിലേതന്നെ വളരെയധികം ശക്തിയും സമ്പന്നരായിട്ടും രണ്ടു മക്കളിൽ ഒരാളായ ധ്രുവശിൽപിയുടെ ഹൃദയത്തിൽ പതിഞ്ഞത്, തറവാട്ടിലെ തന്നെ സേവികയായി ജോലി ചെയ്തിരുന്ന ഒരു സാധാരണ സ്ത്രീയുടെ മകളേയാണ് അവളുടെ പേര് 'മാധവ്യാ' എന്നായിരുന്നു..
സ്ത്രീ സൗന്ദര്യത്തിന്റെ പൂർണരൂപമായിരുന്നു അവൾ.എല്ലാവരെയും പോലേ ധ്രുവശിൽപ്പിയും മാധവ്യയുടെ സൗന്ദര്യത്തിൽ വീണു..
കുടുംബത്തിന്റെ അഭിമാനത്തെയും സമൂഹത്തിന്റെ ചട്ടങ്ങളെയും വെല്ലുവിളിച്ചിരുന്ന ബന്ധമായിരുന്നു അത്.
കാരണവർ എത്രത്തോളം വിലക്കിയിട്ടും, അവർക്ക് ആ പ്രണയം നിർത്താനായില്ല.
ഒളിച്ചും മറച്ചും, ഇരുട്ടിന്റെ
💬 Comments
View all comments