0%

Chapter Title : ജാതകം ചേരുമ്പോൾ 18 [കാവൽക്കാരൻ]

മറവിലും, അവർ തമ്മിൽ കണ്ടുമുട്ടി.

കാലം കടന്നുപോയപ്പോൾ, മാധവ്യ ഗർഭിണിയാണെന്ന് വ്യക്തമായി.

കാരണവർക്ക് അതൊരു കുത്തേറ്റ പോലെയായിരുന്നു

തങ്ങളുടെ വീട്ടിലെ രക്തത്തിലേക്ക്, ഒരു സേവികയുടെ രക്തം കലരാൻ പാടില്ല!' എന്ന് അയാൾ ക്രൂരമായി പ്രഖ്യാപിച്ചു

പക്ഷേ വിധി അവരുടെ തീരുമാനങ്ങളെ അവഗണിച്ചു.

അവൾ പ്രസവിച്ചു.

ഒരു ആൺകുട്ടിയും ഒരു പെൺകുട്ടിയും – ഇരട്ടകൾ.

രണ്ടു പേർക്കും സന്തോഷവും അതേപോലെ ഭാവിയെ കുറിച്ചുള്ള ഭയവും കൂടി വന്നു...

അവനറിയാമായിരുന്നു – ഈ കുഞ്ഞുങ്ങളെ സമൂഹവും തന്റെ വീട്ടുകാരും ഒരിക്കലും സ്വീകരിക്കില്ലെന്ന്.

അത്കൊണ്ട് തന്നെ ധ്രുവശിൽപ്പി മാധവ്യയിൽ നിന്നും തനിക്കുണ്ടായ കുഞ്ഞുങ്ങളുടെ വിവരം പുറംലോകത്തെ അറിയിച്ചില്ല...

ഒഴിവു സമയങ്ങളിൽ അവൻ തന്റെ ഭാര്യക്കും കുഞ്ഞുങ്ങൾക്കുമൊപ്പം ചിലവഴിച്ചു...

പക്ഷേ എല്ലാം മാറി മറിഞ്ഞത് പെൺകുട്ടിക്ക് ഒരു അസുഖം പിടി പെട്ടപ്പോഴാണ്.... തന്റെ നാട്ടിലെ വൈദ്യരെ കാണിച്ചാൽ ചോദ്യങ്ങൾ വരുമെന്ന് മനസ്സിലാക്കിയ ധ്രുവശിൽപ്പി ആ കുഞ്ഞുമായി കുറച്ചുമാറിയുള്ള വേറൊരു ഗ്രാമത്തിൽ പോവുന്നു.....താൻ പോവുന്ന കാര്യം തന്റെ എല്ലാകാര്യവുമറിയുന്ന സഹോദരിയോട് മാത്രമാണ് അയാൾ പറഞ്ഞത്..

എന്നാൽ കുഞ്ഞുമായി പോവുന്ന ധ്രുവശിൽപ്പിയെ ആരോ കാണുകയും ആ വിവരം നാട്ടിൽ പാട്ടക്കുകയും ചെയ്യുന്നു...

താൻ എന്ത് നടക്കരുത് എന്ന് പറഞ്ഞോ അതു തന്നെ നടന്നതറിഞ്ഞ കാരണവർ ഒരു ക്രൂരമായ തീരുമാനം എടുത്തു...

"ആ സ്ത്രീയും കുഞ്ഞും ഇല്ലാതെയാക്കണം.

വീട്ടിന്റെ മാന്യതയ്ക്ക് അതാണ് ഏക മാർഗം"

അയാളുടെ മനസ്സിൽ തന്റെ കുടുംബത്തിനേറ്റ കളങ്കവും അപമാനവും ഒരു കൊടുക്കാറ്റായി നിലയുറപ്പിച്ചു...

എന്നാൽ അവർ അറിഞ്ഞിരുന്നില്ല മാധവ്യ പ്രസവിച്ചത് ഒരാൾക്കല്ല, രണ്ടു കുഞ്ഞുങ്ങൾക്കാണെന്ന്.

അവരുടെ കണ്ണിൽ അവൾ "ഒരാളുടെ അമ്മ" മാത്രമായിരുന്നു.

💬 Comments

View all comments